മറ്റൊരു വിവാഹത്തിനായി തലാക്ക് ചൊല്ലി ഭർത്താവ് ; യുവതിക്ക് 72 ലക്ഷം രൂപ ജീവനാംശം നൽകാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മറ്റൊരു വിവാഹം കഴിക്കാനായി ഭർത്താവ് തലാക്ക് ചൊല്ലിയെന്നുള്ള ഹർജിയിൽ യുവതിക്ക് അനുകൂലമായി വിധി. തലാക്ക് ചൊല്ലപ്പെട്ട യുവതിക്ക് മുസ്ലിം യുവതികളുടെ അവകാശ സംരക്ഷണ നിയമ പ്രകാരം 72.90 ലക്ഷം രൂപ ജീവനാംശം നൽകാൻ വിധിച്ചു കൊണ്ടാണ് കോടതി ഉത്തരവായത്. മൊഴി ചൊല്ലപ്പെട്ട യുവതിയുടെ ഭാവി സംരക്ഷണത്തിനായി 72 ലക്ഷം രൂപയും മൂന്ന് മാസം ഇദ്ദ അനുഷ്ടിച്ചതിനുള്ള ജീവനാംശമായി 90,000 രൂപയും ഉൾപ്പെടെ 72.90 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനാണ് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ജഡ്ജി രജനി തങ്കപ്പൻ ഉത്തരവിട്ടത്.

യാതൊരു കാരണവുമില്ലാതെ ഭർത്താവ് തന്നെ തലാക്ക് ചൊല്ലിയെന്നും തന്റെ ഭാവി ക്ഷേമത്തിനും ഉപജീവനത്തിനുമായി ജീവനാംശം നൽകണമെന്നും കാണിച്ച് ആലപ്പുഴ എംഒ വാർഡിൽ അൽഅത്തീഖ് മൻസിലിൽ ഹുമൈറ നൽകിയ ഹർജിയിലാണ് ഉത്തരവ് വന്നത്. ആലപ്പുഴ അവലൂക്കുന്ന് കാളാത്ത് വാർഡിൽ മുപ്പത്ത് വെളിയിൽ അൻസിൽ 72.90 ലക്ഷം രൂപ ജീവനാംശം നൽകണമെന്നാണ് കോടതി വിധി. ഇരുവരും തമ്മിലുള്ള വിവാഹം 2006 നവംബർ പത്തിനായിരുന്നു. 2008 മാർച്ചിൽ ഇവർക്ക് ഒരു കുട്ടിയും ജനിച്ചു.

വിവാഹ സമയം 101 പവൻ സ്വർണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും നൽകുകയും ചെയ്തിരുന്നു. എന്നാൽ, അൻസിൽ മറ്റൊരു വിവാഹം കഴിക്കുന്നതിനായി 2018 ഓഗസ്റ്റ് 30ന് തന്റെ വിവാഹ ബന്ധം വേർപെടുത്തിയെന്നാണ് ഹുമൈറ കോടതിയിൽ ബോധിപ്പിച്ചത്. വിവാഹ സമയത്ത് നൽകിയ സ്വർണവും പണവും ലഭിക്കുന്നതിനായി മറ്റൊരു ഹര്‍ജി ആലപ്പുഴ കുടുംബകോടതിയിൽ നിലവിലുണ്ട്. ഹര്‍ജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ കെ നജീബ്, ആന്റണി ജോർജ്, എസ് ഷിഹാസ്, അമലാകൃഷ്ണൻ എന്നിവർ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...