Friday, July 4, 2025 11:41 am

റോഡില്‍ പോക്കറ്റടി എങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ അവയവം അടിച്ചുമാറ്റല്‍ ; സംസ്ഥാനത്ത് പിടിമുറുക്കി അവയവ മാഫിയ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദൈവത്തിന്റെ സ്വന്തം നാടെന്ന് നമ്മൾ അഹങ്കാരത്തോടെ പറയുന്ന ഈ കൊച്ചു കേരളത്തിലെ സ്വകാര്യ ആശുപത്രികൾ അവയവ വ്യാപാര മാഫിയയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ശക്തമാണ്. പ്രധാനമായും കേരളത്തിൽ കൊച്ചിയിലെ വൻകിട സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് അവയവ കച്ചവടങ്ങൾ നടക്കുന്നത്. സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ സജീവമാണെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പോലും പുറത്ത് വന്നിരുന്നു. ഇത് അവയവ മാറ്റത്തിന് കാത്തിരിക്കുന്ന ആയിരങ്ങളെ ആശങ്കയിലാഴ്ത്തിയ പ്രശ്‌നമാണ്. എന്നാൽ സംസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഇത്തരം പ്രവര്‍ത്തനം നടക്കുമ്പോഴും ഇതിനെതിരെ പ്രതികരിക്കാന്‍ ജനങ്ങളോ പൊതുപ്രവര്‍ത്തകരോ ആരും തയ്യാറാകുന്നില്ല എന്നത് അത്ഭുതം തന്നെയാണ്. കടത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെടാനുള്ള ഒരു പിടിവള്ളി മാത്രമായാണ് പലരും അവയവ വിൽപ്പനയെ കാണുന്നത്.

എന്നാൽ അവയവം വിൽക്കുന്നവർക്ക് അവയവം ആര്‍ക്ക് നല്‍കുന്നെന്നോ, കച്ചവടത്തിനാണോ, കയറ്റി അയക്കുന്നതിനാണോയെന്നൊന്നും അറിയില്ല. കാരണം അത് അവരുടെ വിഷയമല്ല.  2016-ല്‍ മരടിലെ ഒരു പ്രമുഖ ആശുപത്രിയുമായി ബന്ധപ്പെട്ട് ഇത്തരം പരാതികള്‍ ഉയര്‍ന്നപ്പോള്‍ പോലീസ് ഇതിനെക്കുറിച്ചുള്ള അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അന്വേഷണം ശരിയായ രീതിയില്‍ നടന്നിട്ടുണ്ടൊയെന്ന കാര്യത്തില്‍ സംശയമാണ്. മാത്രമല്ല വൃക്ക വിലയ്ക്കു വാങ്ങുന്നതിന് ഇടനിലക്കാർ മൂന്നു ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെ രോഗികളുടെ ബന്ധുക്കളിൽ നിന്നു തട്ടിയെടുക്കുന്നു എന്നാണ് വിവരം. വൃക്ക മാത്രമല്ല, ഹൃദയവും ശ്വാസകോശവും കരളും കണ്ണിന്റെ കോർണിയ പോലും മാറ്റിവെക്കുന്നത് ലക്ഷങ്ങളുടെ കച്ചവടമാക്കി മാറ്റി അവയവ മാഫിയ. അവയവ ദാതാക്കൾക്കു പണം വാഗ്ദാനം ചെയ്ത ശേഷം നൽകാത്ത സംഭവങ്ങളും ഇതിനിടെയേറെയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സംസ്ഥാനത്ത് അവയവ കൈമാറ്റത്തിന് അനുമതിയുള്ള 35 ആശുപത്രികളുണ്ടെങ്കിലും അവയവ കച്ചവട മാഫിയയുടെ പ്രവർത്തനം ഇതിനു വെളിയിലാണ്. കേരളത്തിലെ മിക്ക സ്വകാര്യ ആശുപത്രികളിലും തലപ്പത്ത് ഇരിക്കുന്നത് ഉന്നത ബന്ധമുള്ളവരാണ്. അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്ന ക്രമക്കേടുകള്‍ പലപ്പോഴും വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് തന്നെയാണ് വസ്തുത. അവയവദാനത്തിന് ഏറ്റവുമധികം പേര്‍ മുന്നോട്ടുവരുന്നതും കൂടുതല്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നതും എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളുള്‍പ്പെട്ട മധ്യകേരളത്തിലാണ്. ഇതിലൂടെ കൈമറിയുന്നത് കോടികളുടെ ബിസിനസ് ആണ്. അവയവം നല്‍കുന്നവര്‍ക്ക് 2 ലക്ഷം മുതല്‍ 7.50 ലക്ഷം വരെയാണ് നല്‍കുന്നതെന്നാണ് കണക്ക്.

കരള്‍, കിഡ്‌നി, മജ്ജ എന്നിവ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് ദാനം ചെയ്യാവുന്ന അവയവങ്ങളാണ്. കണ്ണ്, പാന്‍ക്രിയാസിസ്, ശ്വാസകോശം, ഹൃദയം, ചെറുകുടല്‍ എന്നിവ മരണ ശേഷവും ദാനം ചെയ്യാം. മരണശേഷം എന്നു പറയുമ്പോള്‍ മസ്തിഷ്‌ക മരണത്തിനു ശേഷം മാത്രം. സാധാരണയായി അപകടത്തില്‍ മരണപ്പെട്ടവരുടേയോ, മസ്തിഷ്‌ക്ക മരണം സംഭവിച്ചവരുടേയോ അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതത്തോടെ മാറ്റിവെയ്ക്കുന്നത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കുന്ന രോഗിയെ രക്ഷിക്കുന്നതിനേക്കാള്‍ കൊല്ലുന്നതിനാണ് മിക്ക ആശുപത്രികളും ശ്രമിക്കുന്നത്. രോഗി ഇനി ജീവിക്കില്ലെന്ന് ബന്ധുക്കളെ അറിയിക്കുന്ന അധികൃതര്‍, അയാളുടെ അവയവം ദാനം ചെയ്താല്‍ ഒമ്പത് പേരിലൂടെ ജിവിക്കുമെന്നും അറിയിക്കുന്നു. വെന്റിലേറ്ററില്‍ നിന്നും പുറത്തെടുത്താല്‍ അയാള്‍ 15 മിനിറ്റ് പോലും ജീവിക്കില്ലെന്നും അവയവങ്ങള്‍ ദാനം ചെയ്യണമെന്നും പറഞ്ഞ് ബന്ധുക്കളെ സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നു. ഇതോടെ അവയവമാറ്റത്തിന് ബന്ധുക്കള്‍ സമ്മതിക്കുകയും ചെയ്യുന്നു.

ആശുപത്രികളുടെ തീവെട്ടി കൊള്ളക്കെതിരെ നിരവധിപ്പേര്‍ രംഗത്തു വന്നെങ്കിലും അവയവം നല്‍കിയ ആളോ, ജനങ്ങളോ, അവയവദാനം നല്‍കാന്‍ സമ്മതദാന പത്രികയില്‍ ഒപ്പുവെച്ച് സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ഒരു തലമുറയോ ഈ അവയവ കച്ചവടത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. അവയദാനത്തിന്റെ മഹത്വത്തെക്കുറിച്ച് മാത്രമാണ് എല്ലാവരും സംസാരിക്കുന്നത്. പലരും വാര്‍ത്താ പ്രാധാന്യം നേടാന്‍ സാധ്യതയുടെ സ്വീകര്‍ത്താവിനെ അവര്‍ വാര്‍ത്തയാക്കുന്നു. ഇതിലൂടെ ആശുപത്രിയുടെ പെരുമയും ഉയരുന്നു. എന്നാല്‍ അതൊഴികെ മറ്റ് അവയവങ്ങള്‍ ആര്‍ക്ക് ലഭിച്ചു എന്നത് ആജ്ഞാതമായി തുടരും. അവയവ കച്ചവടത്തില്‍ മാത്രമല്ല ആശുപത്രികള്‍ ലാഭം കൊയ്യുന്നത്. തുടര്‍ന്നുള്ള ചികിത്സയിലൂടെയാണ് ആശുപത്രികള്‍ ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുന്നത്. ഇതില്‍ രോഗി മാത്രമല്ല, അവയവം നല്‍കിയ ദാതാവും ജീവന്‍ നിലനിര്‍ത്താന്‍ മരുന്നു കഴിക്കണമെന്നാതാണ് പ്രധാന കാര്യം. അവയവം മാറ്റിവെക്കലിനെതിരെ പ്രശസ്ത ഡോക്ടര്‍ ഹെഗ്‌ഡെയും രംഗത്തെത്തിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചകേസിൽ തൊടുപുഴ സ്വദേശി അറസ്റ്റിൽ

0
തിരുവല്ല: അവിവാഹിതയായ നാല്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചകേസിൽ തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി...

ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു

0
സീതത്തോട് : ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു. രണ്ടാഴ്ചയ്ക്കിടെ അനുഭവപ്പെട്ട...

നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5 വാർഡുകൾ കണ്ടൈമെൻ്റ് സോണാക്കി പ്രഖ്യാപിച്ച് ജില്ലാ...

0
പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5...