Friday, May 17, 2024 6:59 pm

ഹരിത സഭ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ പരിസ്ഥിതി ദിനത്തില്‍ ഹരിത സഭ സംഘടിപ്പിച്ചു. വെച്ചൂച്ചിറ സെന്റ് ബര്‍ണബാസ് സിഎസ്ഐ ചര്‍ച്ച് വികാരിയും സാമൂഹിക പ്രവര്‍ത്തകനുമായ ഫാ. സോജി മാത്യു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ് മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് ശുചിത്വ സമിതിയുടെയും മോണിറ്ററിംഗ് കമ്മിറ്റിയുടെയും പ്രഖ്യാപനവും ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് കുടയും റെയിന്‍ കോട്ടും വിതരണവും അദ്ദേഹം നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ പരിസ്ഥിതി ദിന സന്ദേശം നല്‍കി. ഹരിത അംബാസിഡര്‍മാരായി പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്തിലെ 13 സ്‌കൂളുകളിലെയും നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ചടങ്ങില്‍ ഗ്രീന്‍ അംബാസിഡര്‍ ഐഡന്റിറ്റി കാര്‍ഡ് നല്‍കി. ക്യാമ്പയിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ നടത്തിയ ശുചിത്വ പ്രവര്‍ത്തനങ്ങളും അവയുടെ പുരോഗതിയും സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമാദേവി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ സേനയുടെ വാതില്‍ പടി ശേഖരണവുമായി ബന്ധപ്പെട്ട് നിലവില്‍ ലഭിക്കുന്ന പ്രോത്സാഹനങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച് ഹരിത കര്‍മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി ജയ വി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തുന്നതിനൊപ്പം പരുവയിലും വെണ്‍കുറിഞ്ഞിയിലും പുതിയ എംസിഎഫുകള്‍ സ്ഥാപിക്കും. ഒരു വര്‍ഷം കൊണ്ട് ആവശ്യക്കാരായ എല്ലാ കുടുംബങ്ങള്‍ക്കും സോക് പിറ്റ്, കമ്പോസ്റ്റ് പിറ്റ് എന്നിവ നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ നീര്‍തോടുകളും ശുചിയാക്കും. എണ്ണൂറാം വയലില്‍ പുതിയ കുളം നിര്‍മാണം, നിലവിലുള്ള കുളങ്ങളുടെ സംരക്ഷണം, സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ്, കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി, വൃക്ഷതൈ നടീല്‍ എന്നീ പദ്ധതികള്‍ ഈ വര്‍ഷം നടപ്പാക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.വി.വര്‍ക്കി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി കൈപ്പുഴ, ടി.കെ രാജന്‍, ജോയി ജോസഫ്, പ്രസന്ന ടീച്ചര്‍, എലിസബത്ത് തോമസ്, രാജി വിജയകുമാര്‍, സജി കൊട്ടാരം, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷൈജു എന്നിവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദില്ലി മദ്യനയക്കേസ് : ആം ആദ്മി പാർട്ടിയെ പ്രതി ചേർത്തതായി ഇഡി സുപ്രീം കോടതിയിൽ

0
ദില്ലി: ദില്ലി മദ്യനയക്കേസില്‍ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്ത് ഇഡി. സുപ്രീംകോടതിയിലാണ്...

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച കുട്ടിയുടെ നില ഗുരുതരം ; ഡെങ്കിപ്പനി കേസുകളും ഉയരാമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടങ്ങിയതിന് പിന്നാലെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളെയും...

കുടുംബശ്രീ പ്രസ്ഥാനത്തിന് ‘എന്നിടം’ ശക്തിയേകും : ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്ന കുടുംബശ്രീ പ്രസ്ഥാനത്തിന് കൂടുതല്‍ ശക്തി നല്‍കാന്‍...

മഴ മുന്നറിയിപ്പ്; തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം

0
ചെന്നൈ: മേയ് 20 വരെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്...