ചെങ്ങന്നൂര്‍ എന്‍.എസ്.എസ് യൂണിയനില്‍ വ്യക്തിത്വ വികസന ക്യാംപ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്‍ ഹ്യൂമന്‍ റിസോഴ്സസ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിത്വ വികസന ക്യാംപും കരിയര്‍ ഗൈഡന്‍സും നടത്തി. എന്‍.എസ്.എസ് നായകസഭാംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്‍റുമായ പി.എന്‍ സുകുമാരപണിക്കര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും ന്യൂതന വിദ്യാഭ്യാസ കോഴ്സുകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുവാനും ഇത്തരം ക്യാംപുകളിലൂടെ കഴിയുമെന്ന് സുകുമാരപണിക്കര്‍ പറഞ്ഞു.

യൂണിയന്‍ സെക്രട്ടറി ബി.കെ മോഹന്‍ദാസ്, കെ.ബി പ്രഭ, വി.കെ രാജേന്ദ്രന്‍ പിളള, റ്റി.ഡി ഗോപാലകൃഷ്ണന്‍ നായര്‍, കെ.ആര്‍ സജീവന്‍, വാസുദേവന്‍ പിളള, ഉളനാട് ഹരികുമാര്‍, ഹരികുമാര്‍ കുരട്ടീശ്ശേരി യൂണിയന്‍ ഇന്‍സ്പെക്ടര്‍ വി.കെ രാധാകൃഷ്ണന്‍ നായര്‍, സി.ദീപ്തി, രമാ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള സര്‍ക്കാര്‍ സ്കില്‍ ഡവലപ്പ്മെന്‍റ് ഫാക്കല്‍റ്റിയംഗം വി.രമേശ് കുമാര്‍ ക്യാംപിന് നേതൃത്വം നല്‍കി. വിവിധ കരയോഗങ്ങളില്‍ നിന്നായി 150 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...