ബസില്‍ 13 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ബസില്‍ 13 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ബിജുവാണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അമ്മയോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. തൃശൂര്‍ – കൊല്ലം സൂപ്പര്‍ഫാസ്റ്റില്‍ ആലപ്പുഴ വരെ ടിക്കറ്റെടുത്ത ബിജു അവിടെ ഇറങ്ങാതെ പിന്നീട് കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു.

അമ്പലപ്പുഴ കഴിഞ്ഞ ശേഷമാണ് ഇയാള്‍ ഉപദ്രവിക്കുന്ന വിവരം കുട്ടി മാതാവിനോട് പറയുന്നത്. ഉടന്‍ തന്നെ അമ്മ ബസ്സിലുള്ളവരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന്, ബസ് ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുട്ടിയെ ഉപദ്രവിക്കുന്നതിനാണ് വീണ്ടും ഇയാള്‍ ദീര്‍ഘദൂരം ടിക്കറ്റ് എടുത്തതെന്ന് പോലീസ് പറഞ്ഞു. അമ്പലപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ ഇയാളുടെ മൊഴിയെടുത്തശേഷം അമ്പലപ്പുഴ പോലീസിന് കൈമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം

0
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ...