മലയാളി യുവാവ് സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോട് പാലക്കുന്ന് കുറുക്കന്‍കുന്ന് ബദര്‍ മസ്ജിദിന് സമീപം അബ്ബാസ് -സൈനബി ദമ്പതികളുടെ മകന്‍ സിദ്ദീഖ് (40) ആണ് മരിച്ചത്. സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പള്ളിയില്‍ കാണാതെ വന്നപ്പോഴാണ് തൊട്ടടുത്ത് താമസിക്കുന്നവര്‍ അന്വേഷിച്ചത്.

പോലീസിന്റെ സഹായത്തോടെ മുറി തുറന്നപ്പോള്‍ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. ജിദ്ദ കെഎംസിസി പ്രവര്‍ത്തകര്‍ മരണാനന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കി. നാല് മാസം മുമ്പ് നാട്ടില്‍ നിന്ന് സൗദി അറേബ്യയിലെത്തിയ അദ്ദേഹം ജിദ്ദ കെഎംസിസി ഉദുമ മണ്ഡലം സെക്രട്ടറിയായിരുന്നു. സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഭാര്യ: സമീറ. മക്കള്‍: റിസ്വാന്‍, റഫാന്‍, റൈഹാന്‍. സഹോദരങ്ങള്‍: ഹാജറ, ഹനീഫ, മൈമൂന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

ഉത്തരാഖണ്ഡിലെ കൂലാഗഡ് വാലി പാലം തകർന്നു; നൂറുകണക്കിന് പേർ കുടുങ്ങി

0
ന്യൂഡൽഹി: കനത്ത മഴയും ഉരുൾപൊട്ടലും ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ വലിയ നാശനഷ്ടമുണ്ടാക്കി....

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് നടന്നു....