രസതന്ത്ര സെമിനാറും ഇൻറർ സ്കൂൾ ക്വിസ് മത്സരവും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ഹയർസെക്കൻഡറി ആൻഡ് വോക്കേഷണൽ ഹയർസെക്കൻഡറി കെമിസ്ട്രി ടീച്ചേഴ്സ് അസോസിയേഷൻ (കെം ടാക്) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി രസതന്ത്ര സെമിനാറും ഇൻറർ സ്കൂൾ കെമിസ്ട്രി ക്വിസ് മത്സരവും തിരുവല്ല എസ് സി എസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. തിരുവല്ല മാർത്തോമാ കോളേജ് ബയോസയൻസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടറും രസതന്ത്ര വിഭാഗം മുൻ മേധാവി ഡോ. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സ്മിജു ജേക്കബ് അധ്യക്ഷത വഹിച്ചു. എസ് സി എസ് സ്കൂൾ പ്രിൻസിപ്പാൾ ജോൺ കെ തോമസ് സമ്മാനദാനം നിർവഹിച്ചു. കൊറ്റനാട് സ്കൂൾ പ്രിൻസിപ്പൽ വിദ്യാ ജി നായർ, ജിജി ടി രാജ്, ലീന കെ ഈശോ, ബീന എൻ ജോസഫ്, ജയകുമാർ ജി, റിനി ചെറിയാൻ, ശോഭ മേരി എം ഇ എന്നിവർ പ്രസംഗിച്ചു.

വിജയികൾ
ഒന്നാം സ്ഥാനം :മേഘ മധു, അർച്ചന രാജു, (എം ജി എം എച്ച് എസ് എസ് തിരുവല്ല)
രണ്ടാം സ്ഥാനം : അജ്മൽ എസ്, അന്നാ ഷിബു (എൻ എസ് എസ് എച്ച്എസ്എസ് കുന്നന്താനം)
മൂന്നാം സ്ഥാനം : അതുൽ ദേവ്, അർച്ചന രാജീവ് (എസ് സി എസ് എച്ച്എസ്എസ് തിരുവല്ല)

സ്കൂൾതലത്തിൽ വിജയികളായ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.
പ്ലസ് ടു വിദ്യാർഥികൾക്ക് രസതന്ത്രം ഇഷ്ടവിഷയങ്ങളിൽ ഒന്നാക്കി മാറ്റുന്നതിനും അനായാസരഹിതമായി പഠിക്കുന്നതിനും സഹായിക്കുന്നതിനാണ് രസതന്ത്ര സെമിനാർ, ക്വിസ് മത്സരം, മോഡൽ പരീക്ഷകൾ, വിവിധ പരിപാടികൾ തുടങ്ങിയവ കെം ടാക്കിന്റെ നേതൃത്വത്തിൽ നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...