സുരേഷ് ജേക്കബ് അനുസ്മരണം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: സുരേഷ് ജേക്കബ് അനുസ്മരണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ് അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി എ.ജി ഗോപകുമാര്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പഴവങ്ങാടി ഗ്രാമ പഞ്ചായത്തംഗം, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം, ലോക്കല്‍ സെക്രട്ടറി, റാന്നി സെന്‍റ് തോമസ് കോളേജ് ഭരണസമതിയംഗം, റാന്നി പള്ളിയോട ഭരണസമതിയംഗം, ജനമൈത്രി പോലീസ് സമിതിയംഗം തുടങ്ങി വിവിധ മേഖലകളില്‍ സജീവമായ സാന്നിധ്യമായിരുന്നു സുരേഷ് ജേക്കബ് എന്ന് സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗവും ഓയില്‍പാം ഇന്ത്യാ ചെയര്‍മാനുമായ എം.വി വിദ്യാധരന്‍ അനുസ്മരണ സമ്മേളനത്തില്‍ പറഞ്ഞു.

സി.പി.ഐ സംസ്ഥാനകമ്മിറ്റിയംഗം ഡി.സജി, പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അനിതാ അനില്‍കുമാര്‍, സി.പി.ഐ(എം) പഴവങ്ങാടി ലോക്കല്‍ സെക്രട്ടറി കെ.കെ സുരേന്ദ്രന്‍,കോണ്‍ഗ്രസ് പഴവങ്ങാടി മണ്ഡലം പ്രസിഡന്‍റ് എ.ജി ആനന്ദന്‍ പിള്ള, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് ആലിച്ചന്‍ ആറൊന്നില്‍, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്‍റ് അന്‍സാരി മന്ദിരം, റാന്നി പള്ളിയോട സംഘം പ്രസിഡന്‍റ് പി.എന്‍ നീലകണ്ഠന്‍ നമ്പൂതിരി, സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാര്‍, ലിസി ദിവാന്‍,ആര്‍ നന്ദകുമാര്‍, വി.ടി ലാലച്ചന്‍ എന്നിവര്‍ അനുസ്മരണം നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....