ശുചിത്വ കൂട്ട ഓട്ടം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: കേരള സർക്കാരും കേന്ദ്ര ശുചിത്വ മന്ത്രാലയവും ചേർന്നുള്ള
“സ്വച്ച് ഹി സേവാ” ക്യാമ്പയിൻ കൂട്ടയോട്ടത്തില്‍ കോരി ചൊരിയുന്ന മഴത്തും ആവേശം ചോരാതെ നാട്ടുകാര്‍. റാന്നി ഡി വൈ എസ് പി ആർ ബിനു ഫ്ലാഗോഫ് ചെയ്തു. കേന്ദ്ര ശുചിത്വമന്ത്രാലയവും സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വ മിഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. നാട്ടിലെ ജനങ്ങൾക്ക് ശുചിത്വത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുവാനും നാട് സമ്പൂർണ്ണ ശുചിത്വ ഗ്രാമം ആക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ശുചിത്വ കൂട്ട ഓട്ടം സഘടിപ്പിച്ചത്.

എം എസ് ഹൈസ്കൂളിലെ എസ് പി സി, എൻ എസ് എസ് വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ആസൂത്രണ സമതി അംഗങ്ങൾ, ആർ.ആർ. ടി വോളന്റിയേഴ്‌സ്, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, പോലീസ് തുടങ്ങി ആയിരത്തോളം പേർ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. രാവിലെ 10ന് പെരുമ്പുഴ ടൗണിൽ നിന്നുമാണ് ഓട്ടം സങ്കടിപ്പിച്ചത്. പഞ്ചായത്ത് ഓഫീസിന് സമീപം വരെയാണ് കൂട്ട ഓട്ടം നടത്തിയത്. തുടർന്ന് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴികാല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ, സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ഗീത സുരേഷ്, പ്രസന്ന കുമാരി, അംഗങ്ങളായ ശശികല രാജശേഖരൻ, മന്ദിരം രവീന്ദ്രൻ, മിനു ഷാജി,സന്ധ്യാ പ്രസാദ്, ശോഭ ചാർളി, മിനി തോമസ്, സെക്രട്ടറി ജി സുധാകുമാരി അസിസ്റ്റന്റ് സെക്രട്ടറി വി എസ് സതീശൻ, പ്രീതി, സ്മിത, നോബി എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...