കേരളത്തിൽ നടക്കുന്നത് ആസൂത്രിത കൊള്ള, കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നു : മാത്യു കുഴൽനാടൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴൽനാടൻ. ഇതായിരുന്നു തന്റെ പോരാട്ടത്തിന്റെ തുടക്കം. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കും എന്ന് താൻ പറഞ്ഞിരുന്നു. അതാണ് സിഎംആർഎൽ വഴി പുറത്തുവന്നിരിക്കുന്നത്. സിപിഎം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയൊന്നും നൽകുന്നില്ല. വീണക്ക് കരിമണൽ കമ്പനിയിൽ നിന്ന് ഈ തുകയേ ലഭിച്ചിട്ടുള്ളൂവെന്ന് പറയാൻ സിപിഎമ്മിന് കഴിയുമോ? ഇതുപോലെ എത്ര കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് പണം കൈപ്പറ്റിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.

കടലാസ് കമ്പനികൾ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്സാലോജികിന്റെ ഓഡിറ്റ് റിപ്പോർട്ടടക്കം താൻ പുറത്ത് വിട്ടിരുന്നു. കമ്പനിയുടെ രേഖകൾ പ്രകാരം 73 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിപ്പിച്ചു. എന്നിട്ടും എങ്ങിനെയാണ് പണം കൈയ്യിൽ ബാക്കിയുണ്ടാവുക? ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഏറ്റവും പ്രധാന കണ്ടെത്തൽ മറ്റൊന്നാണ്. എക്സാലോജിക് ഓഡിറ്റ് റിപ്പോർട്ടിൽ എജുക്കേഷൻ സോഫ്റ്റ്‌വെയറാണ് തങ്ങളുടെ പ്രധാന ബിസിനസ് എന്ന് പറയുന്നുണ്ട്. കരിമണൽ കമ്പനിക്ക് വിദ്യാഭ്യാസവുമായി എന്താണ് ബന്ധം എന്നും അദ്ദേഹം ചോദിച്ചു.

എക്സാലോജിക് കമ്പനിയുമായും വീണയുമായും ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. നേരിട്ട് വാങ്ങിയത് ഇത്രയാണെങ്കിൽ അല്ലാത്തത് എത്ര രൂപയായിരിക്കും? ഇന്നത്തെ ദിവസം എക്സാലോജിക്കിന്റെയും വീണ വിജയന്റെയും ജിഎസ്‌ടി ക്ലോസ് ചെയ്തു. എന്തുകൊണ്ടാണ് ജിഎസ്ടി ക്ലോസ് ചെയ്തു? എത്ര കമ്പനികളിൽ നിന്ന് പണം വാങ്ങിയെന്നും അദ്ദേഹം ചോദിച്ചു. മകൾ ഏതൊക്കെ കമ്പനിയിൽ നിന്നാണ് പണം സ്വീകരിച്ചിട്ടുള്ളത്. അതിന് എന്തൊക്കെ സർവീസ് ചെയ്തുവെന്ന് വെളിപ്പെടുത്താൻ പിണറായി വിജയൻ ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണയുടെയും വീണയുടെ കമ്പനിയുടെയും സെക്യൂരിറ്റിയായി നിൽക്കുന്നു. കുറഞ്ഞ പക്ഷം 1.72 കോടി രൂപയെങ്കിലും കൈപ്പറ്റിയെന്ന് പറയാനെങ്കിലും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തയ്യാറാകണം. ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കും. യുക്തമായ രീതിയിൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൂട്ടബലാത്സം​ഗമെന്ന് സംശയം ; പ്രതിയെന്ന് സംശയിക്കുന്ന...

0
പത്തനംതിട്ട : ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന...

മമത ബാനർജിക്ക് തിരിച്ചടി ; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ...

ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം ; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന...

0
പത്തനംതിട്ട : സർക്കാരിൻ്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം....

ടിനി ടോമിനെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം ; കോടതിയെ സമീപിച്ച് അന്‍സിബ...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ...