കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സംസ്കൃത വാരാചരണം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സംസ്കൃത വാരാചരണം സംഘടിപ്പിച്ചു. സ്കൂൾ സംസ്കൃതം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തിയത്. സംസ്കൃതദിന പ്രതിജ്ഞയോടെയാണ് പരിപാടികൾക്ക് തുടക്കംകുറിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും പ്രതിജ്ഞ സ്വീകരിച്ചു. വിശ്വസംസ്കൃത പ്രതിഷ്ഠാനം (സംസ്കൃതഭാരതി) കേരളം പുറത്തിറക്കിയ വദതു സംസ്കൃതം എന്ന പുസ്തകം എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു. വന്ദേമാതരാലാപനം, ഗാനാലാപനം തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു. മധുരം വിതരണം ചെയ്താണ് വാരാചരണ ചടങ്ങിലേക്ക് കുട്ടികളെ സ്വാഗതംചെയ്തത്. സംസ്കൃതവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ ചടങ്ങിൽ അഭിനന്ദിച്ചു. സ്കൂൾ മാനേജർ എൻ. മനോജ് വാരാചരണം ഉദ്ഘാടനം ചെയ്തു. സംസ്കൃതം അധ്യാപികയും, സ്കൂൾ സംസ്കൃതം ക്ലബ്ബ് കൺവീനറുമായ ലീന കെ.എസ്. അധ്യക്ഷതവഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ആർ. ശ്രീകുമാർ, റിപ്പബ്ലിക്കൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗം എസ്. സന്തോഷ് കുമാർ, അധ്യാപകരായ പ്രമോദ് കുമാർ ടി., വിജയകുമാർ പി. ആർ., സുപ്രിയ എം.വി., വിദ്യാർത്ഥി പ്രതിനിധികളായ നയന എസ്., പി. എസ്. ദേവപ്രിയ എന്നിവർ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....