വനിതാദിനാഘോഷവും രംഗശ്രീ കലാജാഥ ഉദ്ഘാടനവും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട എസ.്എന്‍.ഡി.പി ഹാളില്‍ നടന്ന വനിതാദിനാഘോഷ പരിപാടിയും രംഗശ്രീ കലാജാഥ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ നിര്‍വഹിച്ചു. ജില്ലയിലെ കുടുംബശ്രീ ധീരം കരാട്ടെ ഗ്രൂപ്പിന്റെ പ്രകടനവും സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കലും അനുഭവങ്ങള്‍ പങ്കുവെയ്ക്കലും നടന്നു. 75-ാം മത്തെ വയസിലും കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിക്കുന്ന രാജു എ നായര്‍, 75-ാം വയസിലും കിണര്‍ കുഴിക്കുന്ന തൊഴില്‍ തുടര്‍ന്ന് വരുന്ന കുഞ്ഞുപെണ്ണ്, അഫ്ര റീഗല്‍ ഫുഡ്സ് സംരഭക അഫ്ര ജബ്ബാര്‍, സ്നേഹപച്ച എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കണ്‍വീനര്‍ രേഖ സ്നേഹപച്ച, ഏഴംകുളം പൗര്‍ണമി അയക്കൂട്ട അംഗം രാധിക സന്തോഷ്, കല്ലൂപ്പാറ ജ്യോതിസ് കുടുംബശ്രീ അംഗം ശാന്തമ്മ സുകുമാരന്‍, ഓമല്ലൂര്‍ ഉപാസന അയല്‍ക്കൂട്ട അംഗം ഉഷ, ഷാരോണ്‍ ഫുഡ്സ് സംരംഭക അന്നമ്മ ജോര്‍ജ്, കാനനം വനവിഭവ യൂണിറ്റ് നടത്തുന്ന എഴുമറ്റൂര്‍ ശ്രീഭദ്ര കുടുംബശ്രീ അംഗം സുജാത ചന്ദ്രന്‍, റെഡ്ചില്ലിസ് പ്രൊഡ്യൂസര്‍ ഗ്രൂപ്പ് വഴി വിഷ രഹിത മുളകുപൊടി വിപണിയില്‍ എത്തിച്ച പന്തളം തെക്കേക്കര സ്വദേശിനി അന്നമ്മ ചാക്കോ, എന്നിവരെ ആദരിച്ചു.

ഭാരതീയ ചികിത്സവകുപ്പ് മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉഷ പുതുമന വനിതാദിന സന്ദേശം നല്‍കി. രംഗശ്രീ കലാജാഥയുടെ നാടകാവതരണവും ജില്ലയിലെ വിവിധ സി.ഡി.എസുകളില്‍ നിന്നുള്ള വനിതകളുടെയും കുട്ടികളുടെയും കലാപരിപാടികളും അവതരിപ്പിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ആദില അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ കെ. ബിന്ദുരേഖ, കുടുംബശ്രീ ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ പി.ആര്‍ അനുപ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...