റാന്നി : ജൂണ്‍ 17 മുതല്‍ 19 വരെ റാന്നിയില്‍ നടക്കുന്ന സി.പി.ഐ മണ്ഡലം സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരിച്ചു. ഓയില്‍പാം ഇന്ത്യാ ചെയര്‍മാന്‍ എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.സതീശ് അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സിലംഗങ്ങളായ ലിസി ദിവാന്‍, ടി.ജെ ബാബുരാജ്, സന്തോഷ് കെ.ചാണ്ടി, എസ്.എസ് സുരേഷ്, വി.ടി ലാലച്ചന്‍, പ്രകാശ് പി.സാം, എം.വി പ്രസന്നകുമാര്‍, തെക്കേപ്പുറം വാസുദേവന്‍, ജോര്‍ജ് മാത്യു, എ.ജി ഗോപകുമാര്‍, സി.സുരേഷ്, ജോജോ കോവൂര്‍, ഹാപ്പി പ്ലാച്ചേരി, വിപിന്‍ പൊന്നപ്പന്‍, ജോയി വള്ളിക്കാല, രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. എം.വി വിദ്യാധരന്‍, അഡ്വ.മനോജ് ചരളേല്‍(രക്ഷാധികാരികള്‍) ,കെ സതീശ് (ചെയര്‍മാന്‍), ടി.ജെ ബാബുരാജ് (കണ്‍വീനര്‍), പബ്ലിസിറ്റി കണ്‍വീനറായി ജോജോ കോവൂര്‍, ഫുഡ് കമ്മറ്റി കണ്‍വീനറായി ലിസി ദിവാന്‍, മീഡിയാ കമ്മിറ്റി കണ്‍വീനറായി അനീഷ് ചുങ്കപ്പാറ എന്നിവരും പ്രവര്‍ത്തിക്കും.
സംഘാടക സമിതി രൂപീകരിച്ചു
RECENT NEWS
Advertisment