ഒര്‍ലാന്‍ഡോ വെടിവെപ്പില്‍ പത്രപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം മൂന്നായി

For full experience, Download our mobile application:
Get it on Google Play

ഒര്‍ലാന്‍ഡോ: ഒര്‍ലാന്‍ഡോ പൈന്‍ ഹില്‍സില്‍ നടന്ന വെടിവെപ്പില്‍ പത്രപ്രവര്‍ത്തകന്‍ ഡിലന്‍ ലിയോണ്‍സ് (24), നതാച്ച അഗസ്റ്റിന്‍ (38) , 9 വയസ്സുള്ള പെണ്‍കുട്ടി ടിയോണ മേജര്‍ എന്നിവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി ഒറഞ്ച് കൗണ്ടി ഷെറീഫ് ഓഫീസ് പുറത്തു വിട്ട ട്വീറ്റര്‍ സന്ദേശത്തില്‍ പറയുന്നു. സംഭവത്തില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കെയ്ത്ത് മെല്‍വിന്‍ മോസസ് (19) എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡോയുടെ വടക്കുപടിഞ്ഞാറുള്ള പൈന്‍ ഹില്‍സില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയ്ക്കും ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിനുമാണ് പരിക്കേറ്റത്.കൊല്ലപ്പെട്ട ലിയോണ്‍സ് സ്പെക്‌ട്രം ന്യൂസ് 13-ന്റെ റിപ്പോര്‍ട്ടറായി ജോലി ചെയ്യുകയായിരുന്നു.

സ്ഥലത്ത് നേരത്തെ വെടിവെയ്പ്പ് നടത്തിയ ശേഷം പോയ പ്രതി വീണ്ടും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് മടങ്ങിയെത്തി ലിയോണ്‍സിനും ഫോട്ടോ ജേര്‍ണലിസ്റ്റായ ജെസ്സി വാള്‍ഡനും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ലിയോണ്‍സ് കൊല്ലപ്പെട്ടത്.ജെസ്സി വാള്‍ഡന് ഗുരുതരമായി പരിക്കേറ്റിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...