മധുരക്കിഴങ്ങ് അല്ലാത്ത സ്വീറ്റ് പൊട്ടറ്റോ ; വളര്‍ത്തുന്നത് അലങ്കാരത്തിന് മാത്രം

For full experience, Download our mobile application:
Get it on Google Play

സ്വീറ്റ് പൊട്ടറ്റോ എന്നുതന്നെയാണ് കക്ഷിയുടെ പേര്. പക്ഷേ വേവിച്ച് ഭക്ഷിക്കാനൊന്നും പറ്റില്ലെന്ന് മാത്രം. ഇത് ശരിക്കും വള്ളികളായി പടര്‍ന്ന് വളരുന്ന അലങ്കാരച്ചെടിയാണ്. നല്ല ആകര്‍ഷകമായി നിറമുള്ള ഇലകളാണ് ഈ ചെടിയുടെ പ്രത്യേകത. ഫിലോഡെന്‍ഡ്രോണിനോടും സാമ്യമുള്ള ചെടി ഇന്‍ഡോര്‍ പ്ലാന്റായും വളര്‍ത്താറുണ്ട്. ഇപോമിയ ബറ്റാറ്റസ് എന്നാണ് ഈ അലങ്കാരച്ചടിയുടെ ശാസ്ത്രനാമം.

അലങ്കാരത്തിന് ഉപയോഗിക്കുന്ന ചെടിയില്‍ പലയിനങ്ങളുമുണ്ട്. ഇതില്‍ പ്രധാനമാണ് സ്വീറ്റ് കരോലിന പര്‍പ്പിള്‍, ബ്ലാക്കീ, മാര്‍ഗുരൈറ്റ്, ട്രൈകളര്‍ എന്നിവ. കടുത്ത പര്‍പ്പിള്‍ നിറത്തിലുള്ള ഇലകളുള്ള സ്വീറ്റ് കരോലിന ചെറിയ പാത്രങ്ങളില്‍ വളര്‍ത്താന്‍ യോജിച്ചതാണ്. കറുത്ത ഇലകളോട് കൂടിയതാണ് ബ്ലാക്കി എന്ന ഇനം. ഹൃദയത്തിന്റെ ആകൃതിയില്‍ പച്ചനിറത്തിലുള്ള ഇലകളാണ് മാര്‍ഗുരൈറ്റ് എന്നിയിനത്തിന്. പച്ചയുടെയും പിങ്കിന്റെയും വെള്ളയുടെയും കലര്‍പ്പുള്ള ഇനമാണ് ട്രൈക്കളര്‍.

ഈ വള്ളിച്ചെടി വളര്‍ത്തുന്നത് അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. വളരെ എളുപ്പത്തില്‍ തണ്ടുമുറിച്ചുനട്ടും ചെറിയ ഭൂകാണ്ഡത്തില്‍ നിന്നും വളര്‍ത്തിയെടുക്കാം. ഒരു ഗ്ലാസ് വെള്ളത്തില്‍ വെച്ച ശേഷമാണ് കിഴങ്ങില്‍ നിന്നും വളര്‍ത്തിയെടുക്കുന്നത്. തണ്ടുമുറിച്ചാലും വെള്ളത്തില്‍ വെച്ചാല്‍ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ വേര് പിടിക്കും. വളരെ സൂര്യപ്രകാശമുള്ള സാഹചര്യത്തില്‍ നന്നായി വളരുന്ന ചെടിയാണിത്. വീട്ടുമുറ്റത്തായാലും  പാത്രത്തിലായാലും വെള്ളം കെട്ടിനില്‍ക്കരുത്. മറ്റേതൊരു പടര്‍ന്നു വളരുന്ന ചെടിയെയും പോലെത്തന്നെയാണ് ഇതിന്റെയും പരിചരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...