Sunday, April 20, 2025 7:35 pm

ബഹുമാനം ജനങ്ങളില്‍ നിന്ന് ലഭിക്കണമെങ്കില്‍ അതേ രീതിയില്‍ ഇടപെടണo : പിണറായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്ത്‌ഡോക്‌സ് സഭ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പിണറായി വിജയനെ കാണുന്നത് നാടിന്‍റെ മുഖ്യമന്ത്രിയായാണ്. ആ ബഹുമാനം ജനങ്ങളില്‍ നിന്ന് ലഭിക്കണമെങ്കില്‍ അതേ രീതിയില്‍ ഇടപെടണമെന്ന് രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്ത്‌ഡോക്‌സ് സഭ. സംസ്ഥാനത്ത് കമ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ല. മുഖ്യമന്ത്രിയുടേത് ഭരണകൂട ഫാസിസമാണെന്നും ഓര്‍ത്ത്‌ഡോക്‌സ് സഭാ മാധ്യമവിഭാഗം തലവന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രേപ്പൊലീത്ത അറിയിച്ചു.

കമ്യൂണിസ്റ്റ് ഭരണം മത വര്‍ഗീയതേയേക്കാള്‍ ഭീകരമായ ഫാസിസമാണ് കേരളത്തില്‍ ഇപ്പോള്‍ കാഴച്ചവെയ്ക്കുന്നത്. ഭരണകൂടം അത് തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തും. ജനാധിപത്യ മര്യാദകളല്ല മുഖ്യമന്ത്രി കാണിക്കുന്നതെന്നും സഭാ നേതൃത്വം കുറ്റപ്പെടുത്തി. മലപ്പുറത്ത് ഓര്‍ത്ത്‌ഡോക്‌സ് വൈദികന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയില്‍ പ്രതികരിക്കവേയാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

യാക്കോബായ- ഓര്‍ത്ത്‌ഡോക്‌സ് സഭയിലെ വഴക്ക് തീര്‍ക്കാന്‍ പ്രധാനമന്ത്രി ഇടപെടുന്നതല്ല. എന്നാല്‍ സഭയുടെ ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനം തിരുവനന്തപുരമാണെന്ന് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് മാറ്റണമെന്ന സന്ദേശമാണ് പ്രധാനമന്ത്രി നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ജനാധിപത്യമര്യാദകളല്ല മുഖ്യമന്ത്രി കാണിക്കുന്നത്. തനിക്ക് തോന്നിയതുപോലെ ഭരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ നടക്കില്ല. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും അസഹിഷ്ണുത കാണിക്കുന്നത്. സഭകളോട് മാന്യമായി ഇടപെട്ടാല്‍ മുഖ്യമന്ത്രിക്ക് നല്ലത്. മുഖ്യമന്ത്രി മലപ്പുറത്ത് നുണകള്‍ പറയുകയും വൈദിക കുപ്പായത്തെ ചോദ്യംചെയ്യുകയുമായിരുന്നു. നീതിന്യായ കോടതികള്‍ ശരിയെന്ന് പറഞ്ഞതിനെ ധിക്കരിച്ച്‌ ഇടപെടാന്‍ ഓര്‍ത്തഡോക്‌സ് സഭ മുഖ്യമന്ത്രിയുടെ അടിമയല്ല. മുഖ്യമന്ത്രിക്ക് പറ്റിയ തെറ്റ് തിരുത്തുന്നതാണ് നല്ലത്. സഭ പള്ളി പിടിക്കാന്‍ പോയിട്ടില്ല.

നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി റവന്യൂ അധികാരികള്‍ പള്ളികള്‍ ഒഴിപ്പിച്ചെടുത്ത് നല്‍കിയതാണ്. അത് സര്‍ക്കാരിന്റെ ദാക്ഷിണ്യമല്ല. ആര്‍ക്കും പള്ളിയില്‍ വരാം. എന്നാല്‍ ശുശ്രൂഷകള്‍ നടത്തണമെങ്കില്‍ മലങ്കര മെത്രാപ്പൊലീത്തയുടെ അനുമതിപത്രമുണ്ടായിരിക്കണമെന്നും യൂലിയോസ് മെത്രാപ്പൊലീത്ത അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്

0
പാലക്കാട്: സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി....

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

0
റോം : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസയിൽ...

റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും

0
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും....

2027 യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇൻഡ്യാ സഖ്യം ഒരുമിച്ചുനിൽക്കുമെന്ന് അഖിലേഷ് യാദവ്

0
ലഖ്‌നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ...