ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക കസ്റ്റംസ് തയാറാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കസ്റ്റംസ് ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കി. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ മറ്റന്നാള്‍ ചോദ്യം ചെയ്യും. ചൊവ്വാഴ്ച ആയിരിക്കും അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യുക. കരിഞ്ചന്തയില്‍ ഡോളര്‍ വില്‍പന നടത്തിയവരെ ബുധനാഴ്ച ചോദ്യം ചെയ്യും.

വീസ സ്റ്റാമ്പിംഗ് ഏജന്‍സിയായ ഫോര്‍ത്ത് ഫോഴ്‌സിന്‍റെ ഉടമകളെ വ്യാഴാഴ്ച ചോദ്യം ചെയ്യുമെന്നും വിവരം. യുഎഎഫ്എക്‌സ് സൊല്യൂഷന്‍ ഉടമയെ വെള്ളിയാഴ്ചയാണ് ചോദ്യം ചെയ്യുക. സാധാരണ ജീവനക്കാര്‍ മുതല്‍ ഭരണ തലത്തില്‍ ഉള്ളവര്‍ വരെ പട്ടികയിലുണ്ട്.

കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസില്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് കസ്റ്റംസ് നോട്ടിസ് നല്‍കിയിരുന്നു. കൊച്ചി കസ്റ്റംസ് ഓഫിസിലാണ് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്. നയതന്ത്ര ബാഗേജ് വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍. ഇക്കാര്യത്തില്‍ നേരത്തെ ജി.ഹരികൃഷ്ണന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...