ഒര്‍ത്തഡോക്‌സ് സഭയുടെ പള്ളികള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് സിനഡ് തീരുമാനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  ഒര്‍ത്തഡോക്‌സ് സഭയുടെ പള്ളികള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് സിനഡ് തീരുമാനം. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ജൂണ്‍ 30ന് വീണ്ടും സിനഡ് ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. യാക്കോബായ സഭയുടെയും മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതയുടെയും പള്ളികള്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു. കൊച്ചി പോണേക്കരയില്‍ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ തൊണ്ണൂറ് പേരാണ് കുര്‍ബാനയില്‍ പങ്കടുത്തത്. വടക്കന്‍ കേരളത്തിലും ക്രൈസ്തവ ദേവാലയങ്ങള്‍ തുറന്നു. പ്രാര്‍ത്ഥന ചടങ്ങുകള്‍ കഴിഞ്ഞ് വിശ്വാസികള്‍ മടങ്ങിയ ശേഷം പള്ളിയും പരിസരവും അണുവിമുക്തമാക്കി. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട് കര്‍ശനമായി പാലിക്കുന്നതിനു വേണ്ട നടപടികള്‍ തുറന്ന ദേവാലയങ്ങള്‍ സ്വീകരിച്ചുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...