അവിഹിതബന്ധവും പണമിടപാടും ; ഒര്‍ത്തഡോക്‌സ് സഭയിലെ വൈദികരെ പള്ളിയില്‍ തടഞ്ഞു വെച്ചു ; മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരെ വിശ്വാസികള്‍ പള്ളിയില്‍ തടഞ്ഞു വെച്ചു. മുഖം രക്ഷിക്കാന്‍ സഭ പുറത്താക്കിയതായി അറിയിച്ചു. അവിഹിത ബന്ധവും പണമിടപാടും അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി. ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തില്‍പ്പെട്ട ഫാദര്‍ വര്‍ഗീസ് മര്‍ക്കോസ്, ഫാദര്‍ വര്‍ഗീസ് എം വര്‍ഗീസ്, ഫാദര്‍ റോണി വര്‍ഗീസ് എന്നിവരെയാണ് ആത്മീയ ചുമതലകളില്‍ പുറത്താക്കിയത്. പ്രാഥമിക നടപടി മാത്രമാണിപ്പോള്‍ എടുത്തിട്ടുള്ളത്. അടുത്തുചേരുന്ന സഭയുടെ കോട്ടയം ഭദ്രാസന കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന . സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തിലാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആത്മീയചുമതലകള്‍ നിര്‍വഹിക്കുന്ന വൈദികര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

പുറത്താക്കപ്പെട്ട വൈദികര്‍ക്കെതിരേ കാതോലിക്കാബാവായ്ക്കും സഭാനേതൃത്വത്തിനും വിശ്വാസികള്‍ ഒട്ടേറെ പരാതികള്‍ നല്‍കിയിരുന്നു. കോട്ടയം കുഴിമറ്റത്ത് വീട്ടമ്മ ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഫാ. വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ടിനെതിരേ പരാതി ഉയര്‍ന്നിരുന്നു. അവിഹിതബന്ധവും പണമിടപാടും ആരോപിച്ച്‌ വീട്ടമ്മയുടെ ഭര്‍ത്താവ് ഫാ. ആര്യാട്ടിനെതിരേ സഭാനേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച കേസ് ഇപ്പോള്‍ കോട്ടയം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തില്‍ അന്വേഷിച്ചുവരികയാണ്. ഈ കേസിലെ അന്വേഷണം സഭാ കേന്ദ്രങ്ങളിലേക്ക് പോലീസ് എത്തുന്ന അവസ്ഥ പോലും ഉണ്ടായതോടെയാണ്  ഇയാളെ പുറത്താക്കിയത്. നിലവില്‍ ആലപ്പുഴയിലെ ഒരു പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചുവരികയാണ് ഫാ. ആര്യാട്ട്.

കോട്ടയത്ത് വാകത്താനത്ത് ഒരു ചാപ്പലില്‍ വികാരിയായിരുന്ന ഫാ. വര്‍ഗീസ് എം.വര്‍ഗീസ് ചക്കുംചിറയിലിനെ കഴിഞ്ഞദിവസം അനാശാസ്യം ആരോപിച്ച്‌ വിശ്വാസികള്‍ ചാപ്പലില്‍ തടഞ്ഞുവെച്ചു. ഇതിലും വിശ്വാസികള്‍ സഭാനേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. അനാശാസ്യം ഉള്‍പ്പെടെ വിവിധ ആരോപണങ്ങളെത്തുടര്‍ന്ന് നേരത്തേതന്നെ വികാരിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയിരുന്ന വൈദികനാണ് ഫാ. റോണി വര്‍ഗീസ് ചെറുവള്ളില്‍. വിശ്വാസികളുടെ പരാതിയില്‍ ഫാ. റോണിക്കെതിരേ സഭാനേതൃത്വം അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാ. റോണിയെ ആത്മീയചുമതലകളില്‍നിന്ന് ഒഴിവാക്കിയത്.  വൈദികരെ പുറത്താക്കിക്കൊണ്ടുള്ള  കല്പന ഞായറാഴ്ച പള്ളികളില്‍ വായിക്കുമെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...