കൊച്ചി : ഓര്‍ത്തഡോക്സ് സഭയുമായി കൗദാശികവും ആരാധനാപരവുമായ ഒരു ബന്ധവും വേണ്ടതില്ലെന്ന് പുത്തന്‍കുരിശ് ചേര്‍ന്ന സഭ സുന്നഹദോസ് തീരുമാനം. പള്ളികള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ ഇനി ഓര്‍ത്തഡോക്സ് സഭയുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുകയുള്ളൂവെന്ന് മെത്രാപൊലിത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഓര്‍ത്തഡോക്സ് സഭ പ്രതിനിധികള്‍ പങ്കെടുക്കുന്ന ക്രൈസ്തവ സഭകളുടെ പൊതുവേദികളും ബഹിഷ്കരിക്കും. യാക്കോബായ സഭ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധിയാണെന്നും സഭയുടെ പള്ളികള്‍ പിടിച്ചെടുക്കുന്നത് തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നും സുന്നഹദോസ് ആവശ്യപ്പെട്ടു. സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച് സഭ പ്രശ്നത്തിന് പരിഹാരം കാണണമെന്നും യാക്കോബായ സഭ ആവശ്യപ്പെട്ടു.