മത്തായിയുടെ കൊലപാതകം – സമരം ജില്ലാ ആസ്ഥാനത്തേക്കും വ്യാപിപ്പിക്കുന്നു ; നാളെ കളക്ടറേറ്റിനു മുമ്പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഉപവാസം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മത്തായിയുടെ കൊലയാളികളായ വനം വകുപ്പ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ നടത്തിവരുന്ന  സമരം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്.  ചിറ്റാര്‍ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം ഇന്ന് 17 ദിവസം പിന്നിടുകയാണ്. മത്തായിയുടെ കുടുംബവും അവരുടെ കുടുംബ വീടിനു മുമ്പില്‍ സത്യാഗ്രഹ സമരത്തിലാണ്. മത്തായിയുടെ സംസ്കാരം ഇതുവരെ നടത്തിയിട്ടില്ല. കൊലയാളികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കുടുംബം.

എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ തികഞ്ഞ അലംഭാവം കാണിക്കുകയാണ്. ഭരണകക്ഷി യൂണിയനില്‍ പെട്ട ഉദ്യോഗസ്ഥരെ രക്ഷപെടുത്തുവാന്‍ സര്‍ക്കാരും പോലീസും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ആരോപണം. ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി കെ. രാജു തന്റെ വകുപ്പിലെ ഉദ്യോഗസ്ഥരോടൊപ്പമാണ് നിലകൊള്ളുന്നത്. നിലവില്‍ ചിറ്റാറില്‍ നടന്നുവരുന്ന സത്യാഗ്രഹ സമരം തുടരുന്നതോടൊപ്പം പത്തനംതിട്ട ജില്ലാ ആസ്ഥാനത്തേക്ക് കൂടി സമരം വ്യാപിപ്പിക്കുവാനാണ് കോണ്‍ഗ്രസിന്റെയും ഓര്‍ത്തഡോക്സ് സഭയുടെയും നീക്കം. ഇതിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ നാളെ (വെള്ളിയാഴ്ച) കളക്ടറേറ്റിനു മുമ്പില്‍ ഉപവാസ സമരം നടത്തുമെന്ന് പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.

നേതാക്കളായ ആന്റോ ആന്റണി എം.പി, കെ.പി.സി.സി ഭാരവാഹികളായ അഡ്വ. കെ.ശിവദാസന്‍ നായര്‍, അഡ്വ. പഴകുളം മധു, പന്തളം സുധാകരന്‍, പി. മോഹന്‍രാജ്, മാലേത്ത് സരളാദേവി എന്നിവരാണ് ഉപവസിക്കുന്നത്.
ചിറ്റാറില്‍ നടന്നുവരുന്ന 18-ാം ദിവസത്തെ സത്യാഗ്രഹം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ജോണ്‍സണ്‍ എബ്രഹാം ഉദ്ഘാടനം ചെയ്യുമെന്നും ബാബു ജോര്‍ജ്ജ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...