പത്തനംതിട്ട : മലങ്കര ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനത്തിനു കീഴിലുള്ള ഇടവകകളില്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് പൊതുയോഗം മാറ്റിവെച്ചതായും നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചതായും മലങ്കര ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ളിമിസ് മെത്രാപ്പോലീത്ത അറിയിച്ചു.
അമ്പതോളം ഇടവകകളില്‍ നാളെ ജനറല്‍ ബോഡി മീറ്റിംഗ് നടക്കാനിരിക്കെ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് യോഗം മാറ്റിവെച്ചത്. മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ട പൊതുയോഗം ആയിരുന്നു ഇത്. ഇന്ന് ഉച്ചയോടുകൂടിയാണ് ഇടവക വികാരിമാര്‍ക്ക് ഫോണില്‍ മെസ്സേജായി അറിയിപ്പ് ലഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ഉണ്ടായിട്ടും പൊതുയോഗം നടത്താനുള്ള തീരുമാനവുമായി സഭ നീങ്ങുകയായിരുന്നു. ഇത് വിശ്വാസികളില്‍ കടുത്ത എതിര്‍പ്പ് ഉണ്ടാക്കിയിരുന്നു.