മലങ്കര ഓര്‍ത്തഡോക്സ് സഭ – തുമ്പമണ്‍ ഭദ്രാസനം ; മാര്‍ച്ച് 15 ന് നടക്കേണ്ട ഇടവക പൊതുയോഗങ്ങള്‍ മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലങ്കര ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനത്തിനു കീഴിലുള്ള ഇടവകകളില്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ്‌  പൊതുയോഗം മാറ്റിവെച്ചതായും നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചതായും മലങ്കര ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍  കുര്യാക്കോസ്‌ മാര്‍ ക്ളിമിസ് മെത്രാപ്പോലീത്ത അറിയിച്ചു.

അമ്പതോളം ഇടവകകളില്‍ നാളെ ജനറല്‍ ബോഡി മീറ്റിംഗ് നടക്കാനിരിക്കെ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് യോഗം മാറ്റിവെച്ചത്. മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ട പൊതുയോഗം ആയിരുന്നു ഇത്. ഇന്ന് ഉച്ചയോടുകൂടിയാണ് ഇടവക വികാരിമാര്‍ക്ക് ഫോണില്‍ മെസ്സേജായി അറിയിപ്പ് ലഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ഉണ്ടായിട്ടും പൊതുയോഗം നടത്താനുള്ള തീരുമാനവുമായി സഭ നീങ്ങുകയായിരുന്നു. ഇത് വിശ്വാസികളില്‍ കടുത്ത എതിര്‍പ്പ് ഉണ്ടാക്കിയിരുന്നു.

 

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...