ഓമല്ലൂര്‍ : ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഓമല്ലൂര്‍ ഡിസ്ട്രിക്ടിന്റെ വാര്‍ഷിക സമ്മേളനം ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. എം ഓ ജോണ്‍ ഉദ്ഘാടനം ചെയ്തു. മുള്ളനിക്കാട് സെന്റ് മേരീസ് വലിയ പള്ളിയില്‍ വെച്ച് നടന്ന യോഗത്തില്‍ ഓമല്ലൂര്‍ ഡിസ്ട്രിക്ട് യുവജനപ്രസ്ഥാനം പ്രസിഡന്റ് ഫാ. ലിനു എം ബാബു അദ്ധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനം തുമ്പമണ്‍ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ എബി റ്റി ശാമുവേല്‍ മുഖ്യപ്രഭാഷണം നടത്തി.
ഇടവക വികാരി ഫാ. രാജു ഡാനിയേല്‍, മുന്‍ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബിജു തോമസ്, ഭദ്രാസന സെക്രട്ടറി രെഞ്ചു തുമ്പമണ്‍ , ജോയിന്റ് സെക്രട്ടറി ലീഡാ ഗ്രിഗറി, യുവജനപ്രസ്ഥാനം കേന്ദ്ര സെക്രട്ടറി നിതിന്‍ മണക്കാട്ടുമണ്ണില്‍, കേന്ദ്ര കമ്മിറ്റി അംഗം ഫിന്നി മുള്ളനിക്കാട്, ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍ ജെറിന്‍ ജോയിസ്, യൂണിറ്റ് സെക്രട്ടറി ജസ്റ്റിന്‍ ബിജു, ഇടവക സെക്രട്ടറി ബ്ലെസ്സന്‍ റ്റി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.