Thursday, May 30, 2024 4:58 pm

ഓസ്‌കാറിൽ ചരിത്രം കുറിച്ച് ‘പാരസൈറ്റ് ‘ ; മികച്ച നടൻ വാക്വിൻ ഫീനിക്സ്

For full experience, Download our mobile application:
Get it on Google Play

ലൊസാഞ്ചലസ് : ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഓസ്‍കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ ഓസ്കറിൽ ചരിത്രം കുറിച്ചത് ദക്ഷിണ കൊറിയന്‍ സിനിമയായ പാരസൈറ്റ് ആണ് മികച്ച സിനിമ, സംവിധായകൻ, തിരക്കഥ, വിദേശ ഭാഷ ചിത്രം എന്നിങ്ങനെ നാല് പുരസ്കാരങ്ങളാണ് പാരസൈറ്റ് സ്വന്തമാക്കിയത് . ബോൻ ജൂൻ ഹോ ആണ് പാരസൈറ്റ് സംവിധാനം ചെയ്തിരിക്കുന്നത്. ബോൻ ജൂൻ ഹോ, ഹാൻ ജിൻ വോൻ എന്നിവര്‍ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ ലഭിക്കുന്ന ആദ്യ കൊറിയൻ ചിത്രം കൂടിയാണ് പാരസൈറ്റ്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അവാർഡും പാരസൈറ്റ് സ്വന്തമാക്കി. കിം എന്ന വ്യക്തിയുടെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ ജോക്കറിലെ അഭിനയത്തിന് വാക്വിൻ ഫീനിക്സ് മികച്ച നടനുള്ള പുരസ്കാരം നേടി. ജൂഡിയിലെ അഭിനയത്തിന് റെനേസ വെെഗറാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സഹ നടനായി ബ്രാഡ്‍ പിറ്റിനെ തെരഞ്ഞെടുത്തു. വണ്‍സ് അപോണ്‍ എ ടൈം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്‍കാര അര്‍ഹനായത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നെയ്യാറ്റിൻകരയിൽ അരളി കഴിച്ച് 6 പശുക്കൾ ചത്തു

0
തിരുവനന്തപുരം  : നെയ്യാറ്റിൻകരയിൽ അരളിയില കഴിച്ച് പശുക്കൾ ചത്തു. ആറു പശുക്കളാണ്...

മാലിന്യമടിഞ്ഞു ; പി.ഐ.പി. കനാൽ കവിഞ്ഞൊഴുകി

0
മാന്നാർ : മാന്നാർ പഞ്ചായത്ത് നാലാംവാർഡിലെ കുറ്റിയിൽ കോളനിയിലൂടെ കടന്നുപോകുന്ന പി.ഐ.പി....

ആ ഏഴ് ശതമാനവും യുഡിഎഫിന്‍റെ വോട്ട്, കൊല്ലത്ത് ജയം ഉറപ്പെന്ന് മുകേഷ്

0
കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ഇടതു...

ദീര്‍ഘനേരം എസിയില്‍ ഇരിക്കുന്നവരാണോ നിങ്ങള്‍ ? ശ്രദ്ധിക്കുക

0
എസികൾ ആഡംബരമെന്നതിലുപരി അത്യാവശ്യമായി മാറിയിരിക്കുന്നു. ഓഫീസുകളിലും വീടുകളിലുമടക്കം ഏസിയില്ലാതെ കഴിച്ചുകൂട്ടാനാവില്ലെന്നതാണ് സത്യം....