കലാശപ്പോരിന് പിന്നാലെ കയ്യാങ്കളി ; മൈതാനത്ത് ഏറ്റുമുട്ടി ഇന്ത്യ – ബംഗ്ലാദേശ് താരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ദക്ഷിണാഫ്രിക്ക : അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചാണ് അയല്‍ക്കാരായ ബംഗ്ലാദേശിന്റെ കൗമാരതാരങ്ങള്‍ കിരീടം ചൂടിയത്. മഴ വില്ലനായെത്തിയ കലാശപ്പോരില്‍ മൂന്നു വിക്കറ്റിനായിരുന്നു കുട്ടിക്കടുവകളുടെ ജയം. എന്നാല്‍ നിലവിലെ ചാമ്പ്യന്‍മാരെ അനായാസം കീഴടക്കി കിരീടം ചൂടിയതിന്റെ ആവേശം കുറച്ച് കൂടിപ്പോയി.

മാന്യത കൈവിട്ട കൗമരതാരങ്ങള്‍ മൈതാനത്ത് പരസ്പരം തമ്മിലടിച്ചത് ക്രിക്കറ്റ് ലോകത്തിന് തന്നെ നാണക്കേടായി. മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ ബംഗ്ലാ താരങ്ങള്‍ കൂട്ടത്തോടെ മൈതാനത്തേക്ക് ഓടിയെത്തിയത് മുതലാണ് സംഘര്‍ഷത്തിന്റെ തുടക്കം. മത്സരത്തിലുടനീളം ഇന്ത്യന്‍ താരങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതു പോലെയായിരുന്നു ബംഗ്ലാ താരങ്ങളുടെ കളി.

ഇന്ത്യന്‍ താരങ്ങളോട് പലവട്ടം ബംഗ്ലാ താരങ്ങള്‍ തട്ടിക്കയറി. ഇതിന്റെ തുടര്‍ച്ചയായിരുന്നു മത്സരശേഷം മൈതാനത്ത് അരങ്ങേറിയത്. തമ്മിലടിച്ച താരങ്ങളെ ശാന്തരാക്കാനും പിടിച്ചുമാറ്റാനും അമ്പയര്‍മാര്‍ കഷ്ടപ്പെടുകയായിരുന്നു. വിജയാഘോഷത്തിനായി മൈതാനത്തേക്ക് ഓടിയെത്തിയ ബംഗ്ലാ താരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ ആക്രോശിക്കുകയും പരിഹസിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ ഒരു ഇന്ത്യന്‍ താരം ബംഗ്ലാ താരത്തെ മൈതാനത്ത് തള്ളിവീഴ്ത്തുകയും ചെയ്തു. ഏതായാലും സമ്മാനദാന ചടങ്ങിനിടെ ബംഗ്ലാദേശ് നായകന്‍ അക്ബര്‍ അലി ടീമിന് വേണ്ടി മാപ്പ് പറയുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...