ഓലകരിയൽ ; ആശങ്കയിൽ നെൽകർഷകർ

For full experience, Download our mobile application:
Get it on Google Play

ചേലക്കര : ഞാറ് നട്ടുതുടങ്ങിയ ആദ്യനാളുകളിൽ തന്നെ കീടബാധ. ഇപ്പോൾ ഓലകരിച്ചിൽ. വിടാതെ പിന്തുടരുന്ന പ്രതിസന്ധികളിൽ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് കർഷകർ. മുണ്ടകൻകൃഷിയിറക്കിയ ചേലക്കര പഞ്ചായത്തിലെ പത്തുകുടി – അന്ത്രോട് പാടശേഖരത്തിലെ കർഷകരാണ് ദുരിതത്തിലായിട്ടുള്ളത്. 65 ദിവസം മുമ്പാണ് കൃഷിയിറക്കിയത്. കനത്ത മഴയിലും കാര്യമായ പ്രശ്നങ്ങളില്ലാതെ കൃഷി സംരക്ഷിക്കാൻ കർഷകർക്ക് സാധിച്ചു.

പിന്നീടുള്ള പ്രശ്നം നെല്ലോലകളിലെ കീടബാധയായിരുന്നു. ജൈവവളപ്രയോഗത്തിലൂടെ അതിൽനിന്ന്‌ കൃഷി വീണ്ടെടുക്കുന്നതിനിടയിലാണ് ഓലകളെല്ലാം കരിഞ്ഞുതുടങ്ങിയത്. ഇതിന് ശാശ്വതമായ പരിഹാരമൊന്നുമില്ലെന്ന നിലപാടാണ് അധികാരികൾക്കുള്ളത്. ഏക്കറിന് മുപ്പതിനായിരത്തിലധികം രൂപ കൃഷിക്കായി ഇറക്കിക്കഴിഞ്ഞു.

കോവിഡ് വ്യാപനവും പ്രളയവുമെല്ലാമായി കൃഷി പ്രതിസന്ധിയിലാണ്. കാട്ടുപന്നികൾ വരമ്പുകളും വിളകളും നശിപ്പിക്കുന്നതും പതിവായി. രാത്രി കാവലിരുന്നും മറ്റുമാണ് കർഷകർ വിള കാക്കുന്നത്. ഓലകരിച്ചിൽ തുടങ്ങിയതിനാൽ വിള മാത്രമല്ല വൈക്കോൽപോലും ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടാവുകയെന്ന ആശങ്കയിലാണ് കർഷകർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...