നാട്ടില്‍ പോകണമെന്ന ആവശ്യം ; നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ പായിപ്പാട് ജംഗ്ഷനില്‍ തടിച്ചുകൂടി

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി: നാട്ടില്‍ പോകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്  നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ തെരുവില്‍ കൂടിയിരിക്കുന്നു. ചങ്ങനാശ്ശേരി പായിപ്പാട്  ജംഗ്ഷനില്‍ ആണ് എല്ലാ വിലക്കുകളും ലംഘിച്ച് ഇവര്‍ കൂടിയിരിക്കുന്നത്.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നുവെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. താമസവും ഭക്ഷണവും  ജില്ലാ ഭരണകൂടം ഉറപ്പുവരുത്തിയിരുന്നു. ഇപ്പോഴത്തെ ആവശ്യം നാട്ടിലേക്ക് പോകാനുള്ള വാഹനസൗകര്യം ഒരുക്കാനാണ്. ഇവര്‍ സംഘടിച്ചതിനു പിന്നില്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്ന് സംശയിക്കുന്നുവെന്നും  മന്ത്രി പറ‍ഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികൾ റോഡിലേക്കിറങ്ങിയതിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. നാട്ടിലേക്ക് മടങ്ങി പോകാന്‍ സാഹചര്യം ഒരുക്കണമെന്നാവിശ്യപ്പെട്ടാണ് ഇവർ തെരുവിൽ ഇറങ്ങിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ലോക്ഡൗൺ ലംഘനമാണിത്. അതേസമയം ജില്ലാ കളക്ടർ ഉടൻ സ്ഥലത്തെത്തും.

അതിനിടെ ഇതര സംസ്ഥാനക്കാരുടെ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. യാത്രാമാര്‍ഗം ഒരുക്കിയാല്‍ അവരെ അയയ്ക്കാന്‍ തയാറെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതരസംസ്ഥാനക്കാരുമായി ബന്ധപ്പെട്ട് മറ്റൊരു വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...