തൃശൂര്‍: ജ്വല്ലറി ഉടമയെ ആക്രമിച്ച് രണ്ടരക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിൽ നാലു പ്രതികളെ പോലീസ് പിടികൂടി. തൃശൂര്‍ വരന്തരപ്പള്ളി അരങ്ങൻമൂല കളിയങ്കാറ ദേശത്ത് മണി എന്ന സജിത് കുമാർ (30), കോക്കൂർ എളവള്ളി കോറ വീട്ടിൽ നിഖില്‍ (33), കണ്ണൂര്‍ പാട്യം പത്തയംകുന്ന് ശ്രീരാജ് വീട്ടിൽ നിജിൽ രാജ് (35), പാട്യം പത്തയംകുന്ന് ആശാരക്കണ്ടിയിൽ പ്രഭിൻ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് സ്വർണം കണ്ടെത്താനായിട്ടില്ല. ജ്വല്ലറി മുതല്‍ സംഘം കാറില്‍ പിന്തുടരുന്നുണ്ടായിരുന്നെന്ന് വ്യക്തമാകുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഞ്ചു പേര്‍കൂടി സംഘത്തിലുണ്ടെന്നാണ് സൂചന. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ അലങ്കാര്‍ തിയറ്ററിനു സമീപം വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം നടന്നത് . സ്കൂട്ടറില്‍ പോകുകയായിരുന്ന കെ.എം ജ്വല്ലറി ഉടമ കിനാതിയിൽ യൂസുഫിനെയും സഹോദരന് ഷാനവാസിനെയും ആക്രമിച്ചാണ് സ്വർണം കവര്‍ന്നത്. കയറ്റത്തിലെ വളവില്‍ ഇവരുടെ വീടിനു മുന്നിലെ ഗേറ്റില്‍ സ്കൂട്ടര്‍ എത്തിയ ഉടനെയായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. യൂസുഫിന്റെ മുഖത്ത് കുരുമുളക് സ്പ്രേ തളിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കു വന്ന കാറില്‍ത്തന്നെ രക്ഷപ്പെടുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1