ജ്വ​ല്ല​റി ഉ​ട​മ​യെ ആ​ക്ര​മി​ച്ച് ര​ണ്ട​ര​ക്കോ​ടി രൂ​പ​യു​ടെ സ്വ​ര്‍ണം ക​വ​ര്‍ന്ന കേ​സ് ; നാലുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: ജ്വ​ല്ല​റി ഉ​ട​മ​യെ ആ​ക്ര​മി​ച്ച് ര​ണ്ട​ര​ക്കോ​ടി രൂ​പ​യു​ടെ സ്വ​ര്‍ണം ക​വ​ര്‍ന്ന കേ​സി​ൽ നാ​ലു പ്രതികളെ പോലീസ് പിടികൂടി. തൃ​ശൂ​ര്‍ വ​ര​ന്ത​ര​പ്പ​ള്ളി അ​ര​ങ്ങ​ൻ​മൂ​ല ക​ളി​യ​ങ്കാ​റ ദേ​ശ​ത്ത് മ​ണി എ​ന്ന സ​ജി​ത് കു​മാ​ർ (30), കോ​ക്കൂ​ർ എ​ള​വ​ള്ളി കോ​റ വീ​ട്ടി​ൽ നി​ഖി​ല്‍ (33), ക​ണ്ണൂ​ര്‍ പാ​ട്യം പ​ത്ത​യം​കു​ന്ന് ശ്രീ​രാ​ജ് വീ​ട്ടി​ൽ നി​ജി​ൽ രാ​ജ് (35), പാ​ട്യം പ​ത്ത​യം​കു​ന്ന് ആ​ശാ​ര​ക്ക​ണ്ടി​യി​ൽ പ്ര​ഭി​ൻ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇ​വ​രി​ൽ​നി​ന്ന് സ്വ​ർ​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ജ്വ​ല്ല​റി മു​ത​ല്‍ സം​ഘം കാ​റി​ല്‍ പി​ന്തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നെ​ന്ന് വ്യ​ക്ത​മാ​കു​ന്ന സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​ഞ്ചു പേ​ര്‍കൂ​ടി സം​ഘ​ത്തി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. പെ​രി​ന്ത​ല്‍മ​ണ്ണ പ​ട്ടാ​മ്പി റോ​ഡി​ല്‍ അ​ല​ങ്കാ​ര്‍ തി​യ​റ്റ​റി​നു സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത് . സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ക​യാ​യി​രു​ന്ന കെ.​എം ജ്വ​ല്ല​റി ഉ​ട​മ കി​നാ​തി​യി​ൽ യൂ​സു​ഫി​നെ​യും സ​ഹോ​ദ​ര​ന്‍ ഷാ​ന​വാ​സി​നെ​യും ആ​ക്ര​മി​ച്ചാ​ണ് സ്വ​ർ​ണം ക​വ​ര്‍ന്ന​ത്. ക​യ​റ്റ​ത്തി​ലെ വ​ള​വി​ല്‍ ഇ​വ​രു​ടെ വീ​ടി​നു മു​ന്നി​ലെ ഗേ​റ്റി​ല്‍ സ്‌​കൂ​ട്ട​ര്‍ എ​ത്തി​യ ഉ​ട​നെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. കാ​റി​ലെ​ത്തി​യ സം​ഘം ഇ​വ​രെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. യൂ​സു​ഫി​ന്റെ മു​ഖ​ത്ത് കു​രു​മു​ള​ക് സ്‌​പ്രേ ത​ളി​ക്കു​ക​യും മു​ഖ​ത്തി​ടി​ക്കു​ക​യും ചെ​യ്ത​ശേ​ഷം സ്വ​ര്‍ണ​മ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​പ്പ​റി​ച്ച് ചെ​ര്‍പ്പു​ള​ശ്ശേ​രി ഭാ​ഗ​ത്തേ​ക്കു വ​ന്ന കാ​റി​ല്‍ത്ത​ന്നെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...

കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്,...

തൊപ്പിക്കെതിരായ പരാതികൾ സൈബർ പോലീസ് കളമശേരി പോലീസിന് കൈമാറി

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കെതിരായ പരാതികൾ എറണാകുളം സൈബർ പൊലീസ് കളമശ്ശേരി പൊലീസിന്...

ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്

0
മസ്കറ്റ്: ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്. ശനിയാഴ്ച...