Tuesday, April 23, 2024 4:07 pm

അഞ്ച് വര്‍ഷത്തിനിടെ അന്യ സംസ്ഥാന തൊഴിലാളികള്‍ പ്രതികളായത്‌ 3,650 കേസുകളില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എറണാകുളം കിഴക്കമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന ക്രിമിനൽ കേസുകളുടെ വിവരങ്ങളും പുറത്തു വന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതരസംസ്ഥാന തൊഴിലാളികൾ മാത്രം പ്രതികളായിട്ടുള്ള 3,650 ക്രിമിനൽ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് സർക്കാർ പറയുന്നു.

15-ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിൽ നജീബ് കാന്തപുരം എം.എൽ.എയുടെ ചോദ്യത്തിന് ആഭ്യന്തര വകുപ്പുകൂടി കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട സിവിൽ കേസുകളുടെ വിവരങ്ങൾ പക്ഷെ സർക്കാരിന്റെ പക്കൽ ലഭ്യമല്ലായെന്ന വിവരമാണ് മറുപടിയിലുള്ളത്.

2016 മുതൽ 2020 വരെയുള്ള വർഷങ്ങളിലെ കേസുകളുടെ എണ്ണമാണ് മുഖ്യമന്ത്രി നൽകിയ മറുപടിയിലുള്ളത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ലോക്ഡൗൺ നിലനിന്ന 2020-ൽ മാത്രമാണ് കേസുകളുടെ എണ്ണം താരതമ്യേന കുറഞ്ഞ് നിന്നിട്ടുള്ളത്. എന്നാൽ ഇതുമാറ്റിവെച്ച് മറ്റ് നാല് വർഷങ്ങളുടെ കണക്കുകൾ നോക്കിയാൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2016-ൽ 639 കേസുകളാണെങ്കിൽ 2017 ആയപ്പോൾ 744 കേസുകൾ എന്നനിലയിലേക്ക് അത് വർധിച്ചു.

2018ൽ 805, 2019-ൽ 978, 2020-ൽ 484 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടാൻ നാടുവിടുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ പറയുന്നു. ഇങ്ങനെ നാടുവിടുന്നവരെ കണ്ടെത്തി പിടികൂടുന്നതിന് അതത് സംസ്ഥാനത്തെ പോലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. ഒക്ടോബറിലാണ് 15-ാം നിയമസഭയുടെ മൂന്നാമത് സമ്മേളനം നടന്നത്. ഈ സമയത്ത് ചോദിച്ച ചോദ്യങ്ങളുടെയും അതിന് നൽകിയ മറുപടിയുമാണ് ഇപ്പോൾ വാർത്താ പ്രാധാന്യം നേടുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭ തെരഞ്ഞെടുപ്പിന് കോട്ടയം സജ്ജം

0
കോട്ടയം : ഏപ്രിൽ 26നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കോട്ടയം ലോക്‌സഭ...

മലയാളി വോട്ടർമാർക്ക് ആശ്വാസം ; സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവെ – സർവീസ് കൊച്ചുവേളി-ബെംഗളൂരു...

0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവെ...

കുരുമുളകിന്‍റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

0
ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം നിരവധി ആരോഗ്യ​ഗുണങ്ങൾ കുരുമുളകിൽ അടങ്ങിയിരിക്കുന്നു. പതിവായി കുരുമുളക്...

ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...