കൊച്ചി ഓൺലൈൻ തട്ടിപ്പിലൂടെ സ്വന്തമാക്കിയ 25 കോടിയിൽ 16 കോടിയും എത്തിയത് ഹൈദരാബാദിലെ അക്കൗണ്ടിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി ഓൺലൈൻ തട്ടിപ്പിലൂടെ സ്വന്തമാക്കിയ 25 കോടിയിൽ 16 കോടിയും എത്തിയത് ഹൈദരാബാദിലെ അക്കൗണ്ടിൽ. ഈ അക്കൗണ്ട് ഉടമ മറ്റൊരു തട്ടിപ്പ് കേസിൽ ജയിലിലാണ്. ഹൈദരാബാദിലെത്തി ഇയാളുടെ അറസ്റ്റും അടുത്ത ദിവസം രേഖപ്പെടുത്തും. അറസ്റ്റിലായ സുജിതയ്ക്ക് തട്ടിപ്പിനായി വേറെയും അക്കൗണ്ടുകൾ ഉണ്ടെന്ന് പോലീസ് കണ്ടെത്തി. തനിക്ക് വീട്ടുജോലി ആ‌ണെന്ന് സുജിത പറഞ്ഞത് കള്ളം എന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിലൂടെ വന്ന പണം വിദേശത്തേക്ക് അയച്ചതും സുജിതയാണ്. തുക കൈമാറുന്നതിന് സുജിത കമ്മീഷനും കൈപ്പറ്റിയിരുന്നു.

സംഘത്തിലുള്ള മലയാളികളാണ് സുജിതയെ തട്ടിപ്പ് സംഘത്തിൽ എത്തിച്ചത്. കേസിലെ മറ്റു മലയാളികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി. ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയെ വിളിച്ച ഡാനിയേൽ മലയാളിയാണെന്നും പോലീസ് കണ്ടെത്തി. കൊച്ചി സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. പരാതിക്കാരൻ 20 ഓളം അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്ന് കേസിൽ അറസ്റ്റിലായ സുജിതയുടെ അക്കൗണ്ടിലേക്ക് പണം എത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...