ഇന്ത്യയിൽ 10 കോടിയിലധികം പ്രമേഹരോഗികൾ ; കൂടുതലും കേരളത്തിലും ഗോവയിലും

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇന്ത്യയില്‍ പത്ത് കോടിയിലധികം പ്രമേഹരോഗികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. യുകെ മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഐസിഎംആര്‍ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമാണ് പ്രമേഹരോഗികളുടെ എണ്ണത്തില്‍ മുന്നില്‍. ഗോവയില്‍ ജനസംഖ്യയിലെ 26.4 ശതമാനം പേര്‍ പ്രമേഹ രോഗികളാണ്, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ 26.3 ശതമാനം പേരും, കേരളത്തില്‍ 25.5 ശതമാനം പേരും പ്രമേഹരോഗികളാണ്.

കണക്കുകള്‍ പ്രകാരം രാജ്യത്തെ 13.6 കോടിയോളം വരുന്ന ആളുകളില്‍ 15.3 ശതമാനം പേര്‍ക്കും, പ്രീ ഡയബറ്റിസ് ഉണ്ടെന്നാണ്. എന്നാല്‍ 2019 ലെ കണക്കുകളില്‍ ഏഴ് കോടി പ്രമേഹരോഗികളാണ് രാജ്യത്തുണ്ടായിരുന്നത്. നാല് വര്‍ഷം കൊണ്ട് നാല്പത്തിനാല് ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ 4.8 ശതമാനം പ്രമേഹ രോഗികളാണുള്ളത്. രാജ്യത്ത് ഏറ്റവും കുറവ് പ്രമേഹരോഗികള്‍ ഉള്ള സംസ്ഥാനവും യുപിയാണ്. എന്നാല്‍ ദേശീയ ശരാശരി 15.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉത്തര്‍പ്രദേശില്‍ 18 ശതമാനം പ്രീ ഡയബറ്റിക് രോഗികളാണ് ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...