ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നൂറിലധികം വളർത്തുമൃഗങ്ങൾ

For full experience, Download our mobile application:
Get it on Google Play

മൂലങ്കാവ്: സുൽത്താൻ ബത്തേരി മൂലങ്കാവിൽ ഇടവേളകളില്ലാതെ ഇറങ്ങിയ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നൂറിലധികം വളര്‍ത്തുമൃഗങ്ങള്‍. ജനവാസ മേഖലയിൽ ഇറങ്ങുന്ന കടുവയെ പിടിക്കണം എന്നാവശ്യം ശക്തമായിരിക്കെയാണ് കടുവയുടെ പരാക്രമം എന്നതാണ് ശ്രദ്ധേയം. ബത്തേരി ടൌണിനോട് അടുത്ത പ്രദേശമായ മൂലങ്കാവില്‍ ഒരാഴ്ചയ്ക്കിടെ നാലിടത്താണ് കടുവയുടെ ആക്രമണമുണ്ടായത്. പ്രദേശത്തെ ക്ഷീരകർഷകരാണ് കടുവ ശല്യംകൊണ്ട് ഏറെ പ്രതിസന്ധിയിലായിട്ടുള്ളത്. പട്ടികളും പശുക്കളും എന്തിന് കോഴികളെ അടക്കമാണ കടുവ ഇരയാക്കുന്നത്. വനംവകുപ്പിന്‍റെ നടപടികള്‍ക്ക് തീരെ വേഗതയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഏറ്റവും ഒടുവിലായി ആക്രമണത്തിനിരയായത് മൂലങ്കാവ് സ്വദേശി രാജേഷിൻ്റെ പശുവിനെയാണ്. ആക്രമണത്തില്‍ പശു കൊല്ലപ്പെട്ടിട്ടില്ലെങ്കിലും ആരോഗ്യ സ്ഥിതി അതീവ മോശമാണ്. നന്നായി മുറിവേറ്റ പശുവാകട്ടെ ഭക്ഷണം പോലും കഴിക്കുന്നില്ലെന്നും രാജേഷ് പറയുന്നു. നഷ്ടപരിഹാരം നല്‍കണമെന്നാണ് രാജേഷ് ആവശ്യപ്പെടുന്നത്. മൂലങ്കാവ് എറളോട്ടുകുന്നിലാണ് നിലവിൽ കടുവ നിലയുറപ്പിച്ചിട്ടുള്ളത്. ഒരാഴ്ചയക്കിടെ രണ്ട് പട്ടികളെയാണ് കടുവ പിടിച്ചത്. രണ്ട് പശുക്കളും ആക്രമണത്തിന് ഇരയായി. കോഴിഫാമിൽ കയറി വലിയ നാശമുണ്ടാക്കിയ കടുവ നൂറോളം കോഴികളെയാണ് കൊന്നത്. വൈകീട്ട് ഇരുട്ട് വീണാൽ ജനവാസ മേഖലയിൽ കടുവ എത്തുന്നുണ്ടെന്നാണ് പരാതി. രാത്രിമുഴുവൻ ആർആർടിയും വനം ഉദ്യോഗസ്ഥരും മേഖലയില്‍ ക്യാമ്പ് ചെയ്യുമ്പോഴാണ് കടുവയുടെ ആക്രമണമെന്നതാണ് ശ്രദ്ധേയം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

0
കോഴിക്കോട്: പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി...

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത് ; ഒരാൾ പോലീസ് പിടിയിൽ

0
മൂന്നാർ : തേനിയിൽനിന്ന് കൊണ്ടുവന്ന 8.185 കിലോ വൈക്കോൽ കറുപ്പുമായി (പോപ്പി...

ഡ്രൈവർക്ക് അപസ്മാരം ; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു ; ട്രെയിൻ ഗതാഗതം...

0
ഒഞ്ചിയം : റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം...

കോൺ​ഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ല് : രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

0
തിരുവനന്തപുരം: ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ്...