ഭക്ഷണം പോലും ലഭിക്കാതെ സ്​​ത്രീകളും കുട്ടികളുമടക്കമുള്ള 125ഓളം മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മലേഷ്യയിലെ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊവിഡ്​ ഭീതിയെ തുടര്‍ന്ന്​ വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ 125 ഓളം മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നു. യാത്രയെ കുറിച്ച്‌​ യാതൊരുവിധ വിശദീകരണവും ലഭിക്കാ​തെ ഇവര്‍ വിമാനത്താവളത്തില്‍ 48 മണിക്കൂറായി കുടുങ്ങിക്കിടക്കുകയാണ്​​​.

ഭക്ഷണം പോലും ലഭിക്കാതെ സ്​​ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ വലയുകയാണ്​. മറ്റെവിടേക്കെങ്കിലും പോകണമെങ്കില്‍ അതിനുള്ള പണം പോലും കൈയിലില്ലെന്നും യാത്രക്കാര്‍ പറയുന്നു. രണ്ട് ദിവസം മുന്‍പ് ബോര്‍ഡിങ്​ പാസുകള്‍ എടുത്തവരും നാട്ടിലേക്ക്​ തിരിക്കാനാവാതെ വിമാനത്താവളത്തില്‍ തുടരുകയാണ്​.

പുതുതായി ബോര്‍ഡിങ്​ പാസുകള്‍ക്കായി സമീപിക്കുമ്പോള്‍ ഇന്ത്യയിലേക്ക്​ പോവാന്‍ സാധിക്കില്ലെന്ന മറുപടിയാണ്​ വിമാനത്താവളത്തില്‍ നിന്ന്​ ലഭിക്കുന്നത്​. ഭക്ഷണം വാങ്ങാന്‍ പോലും പലരുടെ കൈയിലും പണമില്ല. ചിലര്‍ ഭക്ഷണം വാങ്ങി മറ്റുള്ളവര്‍ക്ക്​ വിതരണം ചെയ്യുന്നുണ്ട്​. മടക്കയാത്രയെ കുറിച്ച്‌​ എയര്‍ ഏഷ്യയില്‍ നിന്ന്​ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും തങ്ങള്‍ക്ക്​ വേണ്ടി എന്തെങ്കിലും ഉടന്‍ ചെയ്യണമെന്നും ​കുടുങ്ങി കിടക്കുന്നവര്‍ പറയുന്നു.​

വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം എയര്‍ ഏഷ്യ വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...