വന്ദേ ഭാരതത്തിന് 25,000-ത്തിലധികം അപേക്ഷകൾ; അവസാന തീയതി ജൂലൈ 30 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അദാനി ഗ്രൂപ്പിന്റെ ഗ്രാമീണ ഇന്നൊവേഷൻ സംരംഭമായ ‘വന്ദേ ഭാരതം’ പദ്ധതിക്ക് രാജ്യത്തുടനീളം മികച്ച പ്രതികരണം. ഇതുവരെ 25,000-ത്തിലധികം അപേക്ഷകൾ ലഭിച്ചതിനെ തുടർന്ന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 30 വരെ നീട്ടി.പദ്ധതിയുടെ രാജ്യവ്യാപക പ്രചാരണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് പ്രതിനിധികൾ ഉത്തർപ്രദേശ്, രാജസ്ഥാൻ, കേരളം, പുതുച്ചേരി, ഒഡീഷ, അസം, തെലങ്കാന, മേഘാലയ, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും സന്ദർശിച്ചതോടൊപ്പം ഗൗതം അദാനിയുടെ കത്ത് ഉൾപ്പെട്ട വന്ദേ ഭാരതം കിറ്റ് നേതാക്കൾക്ക് കൈമാറി.
ഗ്രാമീണ മേഖലയിലെയും ചെറുനഗരങ്ങളിലെയും യുവ ഇന്നൊവേറ്റർമാരെ കണ്ടെത്തി സ്റ്റാർട്ടപ്പുകളാക്കി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വന്ദേ ഭാരതം ആരംഭിച്ചത്. രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പ് നിർബന്ധമല്ല; മികച്ച ആശയവും അത് നടപ്പാക്കാനുള്ള ദൃഢനിശ്ചയവും മാത്രം മതിയാകും.
തിരഞ്ഞെടുക്കപ്പെടുന്ന 75 ഫൈനലിസ്റ്റുകൾക്ക് അഹമ്മദാബാദിൽ മെന്റർഷിപ്പ്, വ്യവസായ വിദഗ്ധരുമായി ആശയവിനിമയം, നിക്ഷേപകരെ നേരിൽ കാണാനുള്ള അവസരം എന്നിവ ലഭിക്കും. ഗ്രാൻഡ് ഫിനാലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടക്കും.

“25,000-ത്തിലധികം അപേക്ഷകൾ ലഭിച്ചത് ഇന്ത്യയുടെ എല്ലാ കോണുകളിലും മറഞ്ഞിരിക്കുന്ന പ്രതിഭകളുടെ തെളിവാണ്. സർക്കാരും വ്യവസായവും ഒരുമിച്ചാൽ കൂടുതൽ യുവ ഇന്നൊവേറ്റർമാർക്ക് അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.പ്രശസ്ത നടനും അവതാരകനുമായ രാജീവ് ഖണ്ഡേൽവാൾ വന്ദേ ഭാരതത്തിന്റെ അംബാസഡറും ഹോസ്റ്റുമായി പ്രവർത്തിക്കും. ഇന്ത്യയിലുടനീളമുള്ള സംരംഭക പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം പങ്കാളിയാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും...

കർണാടകയിൽനിന്നെത്തിച്ച 10,000 കിലോ വ്യാജ പനീർ പിടികൂടി

0
മുംബൈ: മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ...

സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ് നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന...

0
കണ്ണൂർ :സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ്...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...