റെക്കോഡ് വാക്‌സിനേഷന്‍ ; കഴിഞ്ഞ 5 ദിവസത്തിനിടെ വിതരണം ചെയ്തത് 3.3 കോടിയില്‍ അധികം ഡോസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്സിന്റെ പ്രതിവാര വിതരണത്തിൽ റെക്കോഡ് വർധന. ജൂൺ 21-നും 26-നും ഇടയിൽ രാജ്യത്ത് വിതരണം ചെയ്തത് 3.3 കോടിയിൽ അധികം ഡോസ് വാക്സിനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ മൂന്നിനും ഒൻപതിനും ഇടയിൽ 2.47 കോടി ഡോസുകൾ നൽകിയതാണ് ഇതിനു മുൻപുള്ള റെക്കോഡ് വാക്സിനേഷൻ.

ജൂൺ 21-നു മാത്രം 80 ലക്ഷത്തിൽ അധികം പേർക്കാണ് കോവിഡ് വാക്സിൻ നൽകിയത്. അതായത് യൂറോപ്യൻ രാജ്യമായ സ്വിറ്റ്സർലൻഡിലെ ആകെ ജനസംഖ്യയോളം ആളുകൾക്കാണ് ഇന്ത്യ അന്നു മാത്രം വാക്സിൻ വിതരണം ചെയ്തത്.

അതേസമയം മൂന്നുകോടിയിൽ അധികം ഡോസുകൾ വിതരണം ചെയ്ത സംസ്ഥാനമായി മഹാരാഷ്ട്ര മാറി. വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രയിലെ വാക്സിൻ ഡോസ് വിതരണം മൂന്നുകോടി കടന്നത്. ഉത്തർ പ്രദേശ്, കർണാടക, ഗുജറാത്ത്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ രണ്ടുകോടിക്കും മൂന്നുകോടിക്കും ഇടയിൽ ഡോസ് വാക്സിനുകൾ വിതരണം ചെയ്തിട്ടുണ്ട്.

കോവിഡ് വാക്സിൻ വിതരണം പുതിയഘട്ടത്തിലേക്ക് കടന്ന ജൂൺ 21-ന് വിവിധ സംസ്ഥാനങ്ങൾ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. അതാണ് അന്ന് റെക്കോഡ് വാക്സിനേഷൻ നടക്കാൻ കാരണം. രാജ്യത്തെ അർഹരായ മുഴുവൻ ആളുകൾക്കും 2021 ഡിസംബറോടെ വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...