ഒറ്റദിവസം റദ്ദാക്കിയത് 3400 സർവീസുകൾ ; അടിമുടി താളം തെറ്റി ജി.സി.സി രാജ്യങ്ങളുടെ വ്യോമഗതാഗതം

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി ഇസ്രയേൽ – അമേരിക്ക ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ​ഗൾഫ് രാജ്യങ്ങളിലേക്ക് ശക്തമായ വ്യോമാക്രമണം തുടരുകയാണ് ഇറാൻ. ഇറാന്റെ ആക്രമണത്തെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിൽ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ജി.സി.സി രാജ്യങ്ങളുടെ വ്യോമഗതാഗതം അടിമുടി താളംതെറ്റി. ഏഴ് വിമാനത്താവളങ്ങളിൽനിന്നുള്ള 3,400 വിമാനസർവ്വീസുകളാണ് ഞായറാഴ്ച മാത്രം റദ്ദാക്കിയത്. ദുബായ്, അബൂദാബി, ദോഹ, ഷാർജ, കുവൈത്ത്, ബഹ്റൈൻ, അൽ മക്തൂം എന്നീ വിമാനത്തവാളങ്ങൾ നിശ്ചലമായിരിക്കുകയാണ്.

ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചതായി ഫ്ലൈ ദുബായ് അറിയിച്ചു. ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ താൽക്കാലികമായി നിർത്തിവെച്ചതായി എമിറേറ്റ്സ് അറിയിച്ചു. എയർ അറേബ്യയും യു.എ.ഇയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ റദ്ദാക്കി. അബുദാബിയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും തിങ്കളാഴ്ച പുലർച്ചെ 2 മണി വരെ നിർത്തിവെച്ചിരിക്കുമെന്ന് എത്തിഹാദ് എയർവേയ്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുരിതബാധിതരും കുടുങ്ങിക്കിടക്കുന്നവരുമായ യാത്രക്കാർക്കുള്ള എല്ലാ താമസ, ഉപജീവന ചെലവുകളും തങ്ങൾ വഹിക്കുമെന്ന് യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ബോർഡിംഗ് വിൻഡോ സ്ഥിരീകരിക്കുന്നില്ലെങ്കിൽ വിമാനത്താവളത്തിലേക്ക് പോകരുതെന്നും അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...