വിധവകള്‍ക്കെതിരായ അനാചരങ്ങളവസാനിപ്പിച്ച് മഹാരാഷ്ട്രയിലെ 7000-ല്‍ അധികം ഗ്രാമങ്ങള്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: വിധവകളെ ദുരിതത്തിലാക്കുന്ന അനാചാരങ്ങള്‍ അവസാനിപ്പിച്ച് മഹാരാഷ്ട്രയിലെ ഏഴായിരത്തിലധികം ഗ്രാമങ്ങള്‍. സംസ്ഥാനത്ത് 27,000 ഗ്രാമപ്പഞ്ചായത്തുകളാണുള്ളത്. അവയില്‍ 7683 എണ്ണം ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്താണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിധവകളനുഭവിക്കുന്ന അനാചാരങ്ങള്‍ക്കെതിരേ പോരാടുന്ന പ്രമോദ് സിന്‍ജാഡെയാണ് കണക്ക് പുറത്തുവിട്ടത്. സ്ത്രീ വിധവയായാല്‍ ഗണപതിപൂജ, വിവാഹത്തോടനുബന്ധിച്ചുള്ള ഹല്‍ദി-കുങ്കുമം ചടങ്ങുകള്‍, വിവിധ പരിപാടികളിലെ പതാകയുയര്‍ത്തല്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം മാറ്റിനിര്‍ത്തിയിരുന്നു.

മംഗല്യസൂത്രവും വിരലിലെ മോതിരങ്ങളും നീക്കം ചെയ്യല്‍, നെറുകയിലെ സിന്ദൂരം തുടച്ചുമാറ്റല്‍, വളകള്‍ പൊട്ടിക്കല്‍ എന്നീ അനാചാരങ്ങളുമുണ്ട്. 2022-ല്‍ കോലാപ്പുര്‍ ജില്ലയിലെ ഹെര്‍വാഡ് ഗ്രാമമാണ് വിധവകള്‍ക്കെതിരായ അനാചരങ്ങളവസാനിപ്പിച്ച് അന്തസ്സോടെ ജീവിക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കാന്‍ ആദ്യമായി മുന്നോട്ടുവന്നത്. മുന്‍പ് ആചാരങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തങ്ങള്‍ മരണവീടുകള്‍ സന്ദര്‍ശിക്കുമായിരുന്നെന്ന് ഹെര്‍വാഡിന്റെ മുന്‍ സര്‍പഞ്ച് സുര്‍ഗൊണ്ട പാട്ടീല്‍ പറഞ്ഞു. ഗ്രാമപ്പഞ്ചായത്തിന് ലഭിക്കുന്ന ഫണ്ടിന്റെ 15 ശതമാനം എല്ലാവര്‍ഷവും അഞ്ച് ദരിദ്രവിധവകളെ സഹായിക്കാന്‍ തങ്ങള്‍ ഉപയോഗിക്കുന്നതായി മുസല്‍ഗാവ് ഗ്രാമത്തിന്റെ സര്‍പഞ്ച് അനില്‍ ഷിര്‍സാദ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ടെണ്ടറില്‍ പരിഷ്കരണം; കരാറുകാര്‍ സാധനങ്ങള്‍ സന്നിധാനത്ത് എത്തിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി

0
തിരുവനന്തപുരം: ശബരിമല ടെണ്ടര്‍ വ്യവസ്ഥ പരിഷ്കരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. കരാറുകാര്‍...

എൺപതാം സ്വാതന്ത്ര്യദിനത്തിൽ ആഘോഷങ്ങൾക്കപ്പുറം ഇന്ത്യയുടെ സമകാലികാവസ്ഥയെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് രാജ്യം സ്വതന്ത്രമായി 79 വർഷം പൂർത്തിയാക്കി...

ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം

0
തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ്ഐ കേരള സർവകലാശാല...

മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്

0
തിരുവനന്തപുരം: മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്...