ഭീമമായ തുക ഈടാക്കി അനധികൃതമായി സര്‍വീസ് ; യാത്രക്കാരുടെ പരാതിയിൽ ബസ് പോലീസ് കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : കെ.എസ്.ആര്‍.ടി.സി ബസ് പണിമുടക്ക് മുതലെടുത്ത് ഭീമമായ തുക ഈടാക്കി അനധികൃതമായി സര്‍വിസ് നടത്തിയ സ്വകാര്യ ബസ് യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒമ്പതിന് കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് കല്‍പറ്റയിലേക്ക് സര്‍വീസ് നടത്തിയ കെ.എല്‍. 13 എ.എഫ്. 2300 നമ്പര്‍ ഇരഞ്ഞിക്കോത്ത് ബസാണ് കല്‍പറ്റ ടൗണില്‍ വെച്ച്‌ കസ്റ്റഡിയിലെടുത്തത്.

ബസ് ജീവനക്കാര്‍ക്കെതിരെ യാത്രക്കാര്‍ പോലീസില്‍ രേഖാമൂലം പരാതി നല്‍കി. അടുത്ത ദിവസം മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കുമെന്ന് ബസിലെ യാത്രക്കാരനായ കല്‍പറ്റ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ സി.കെ. ദിനേശന്‍ പറഞ്ഞു. കോഴിക്കോട് നിന്നും കല്‍പറ്റക്കുള്ള യാത്രക്ക് 200 രൂപയാണ് സ്വകാര്യ ബസ് അധികൃതര്‍ ടിക്കറ്റ് നിരക്ക് ഈടാക്കിയത്. 100 രൂപയില്‍ താഴെ നിരക്കുള്ളപ്പോഴാണ് ഇത്രയും വലിയ തുക ഈടാക്കിയത്.

കണ്ടക്ടര്‍ നല്‍കിയ ടിക്കറ്റില്‍ കോഴിക്കോട്ടെ തന്നെ പല സ്ഥലങ്ങളാണ് രേഖപ്പെടുത്തിയതെന്ന് ദിനേശന്‍ പറയുന്നു. യാത്രക്കാര്‍ ടിക്കറ്റുകളും പോലീസിന് കൈമാറി. കോഴിക്കോട് നിന്ന് ബസ് പുറപ്പെടുമ്പോള്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. അമിത ചാര്‍ജ് ചോദ്യം ചെയ്തവരോട് പ്രത്യേക സര്‍വീസാണെന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞത്. പ്രതികരിച്ചവരെ ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായും കയ്യേറ്റം ചെയ്തതായും ദിനേശന്‍ പറഞ്ഞു.

അമിത ചാര്‍ജിനെ എതിര്‍ത്തവരെ ഇറക്കിവിട്ടില്ലെങ്കില്‍ ബസ് എടുക്കില്ലെന്ന തന്ത്രം ജീവനക്കാര്‍ പ്രയോഗിച്ചതോടെ കുറേ യാത്രക്കാര്‍ പ്രതികരിച്ചവര്‍ക്കെതിരെ തിരിഞ്ഞു. അമിത ചാര്‍ജ് നല്‍കാന്‍ കൈയില്‍ പണം ഇല്ലായിരുന്ന പലരും മറ്റു യാത്രക്കാരോട് കടം വാങ്ങിയാണ് ടിക്കറ്റ് എടുത്തത്.

ജീവനക്കാരുടെ ഭീഷണി തുടരുന്നതിനിടെ അമിത ചാര്‍ജിനെ ചോദ്യം ചെയ്ത യുവാക്കളില്‍ ചിലര്‍ പോലീസ് സ്റ്റേഷനുകളില്‍ വിവരം ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. ബസിന്‍റെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞതാണെന്നാണ് കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പിന്‍റെ സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...