ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് 25000 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്സ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ത്യയിലേക്ക് 25000 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്സ് നിര്‍മ്മിക്കാനായി നിര്‍മ്മാതാക്കള്‍ ഓവര്‍ടൈം ജോലി ചെയ്യുകയാണെന്ന് ചൈന. കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കമ്പനികളെന്നും ചൈന പറയുന്നു.

ഹോസ്പിറ്റല്‍ കിടക്കകള്‍, മരുന്നുകള്‍, ഓക്സിജന്‍ എന്നിവയടക്കമുള്ള ആരോഗ്യ ഉപകരണങ്ങള്‍ക്കുള്ള ആവശ്യവുമായി ചൈനയിലെ നിര്‍മ്മാതാക്കളെയാണ് ഇന്ത്യയിലെ നിര്‍മ്മാണ കമ്പനികള്‍ ആശ്രയിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ 25000 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്സിനാണ് ഇന്ത്യയില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചത്. കാര്‍ഗോ വിമാനങ്ങളില്‍ ഇവ എത്തിക്കാനുള്ള ഒരുക്കത്തിലാണെന്നും ചൈനീസ് അംബാസിഡര്‍ സുന്‍ വേയ്ഡോംഗ് ട്വീറ്റ് ചെയ്തു.

ചൈനയുടെ സിച്വാന്‍ എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള കാര്‍ഗോ വിമാനങ്ങള്‍ 15 ദിവസത്തേക്ക് റദ്ദാക്കിയത് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്സ്  അടക്കമുള്ള വസ്തുക്കള്‍ എത്തിക്കുന്നതിന് വെല്ലുവിളിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തുള്ള അമേരിക്കന്‍ പ്രസിഡന്‍ന്റ്  ജോ ബൈഡന്റെ  പ്രഖ്യാപനത്തിന് പിന്നാലെയാണ് ചൈനയുടെ ട്വീറ്റ്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ച ഫോണിലൂടെ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ സഹായ വാഗ്ദാനമെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...