അമിത ആത്മവിശ്വാസവും അതിരുകവിഞ്ഞ വിജയപ്രതീക്ഷയും പത്തനംതിട്ട ജില്ലയില്‍ യു.ഡി.എഫിന് തിരിച്ചടിയാകും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അമിത ആത്മവിശ്വാസവും അതിരുകവിഞ്ഞ വിജയപ്രതീക്ഷയും പത്തനംതിട്ട ജില്ലയില്‍ യു.ഡി.എഫിന് തിരിച്ചടിയാകും. മുന്‍ കാലങ്ങളെ അപേക്ഷിച്ച് വാട്സ് ആപ്പ് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമാണ്. മീറ്റിങ്ങുകളും റോഡ്‌ ഷോകളും പ്രവര്‍ത്തകരുടെ പങ്കാളിത്വംകൊണ്ട്  ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ പ്രവര്‍ത്തകരില്‍ ആത്മവിശ്വാസവും കൂടുതലാണ്. ഒരു സ്ഥാനാര്‍ഥിയുടെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് നിഷ്പക്ഷ വോട്ടര്‍മാരാണ്. ഭരണവിരുദ്ധ വികാരം കേരളത്തില്‍ ശക്തമാണെങ്കിലും നിഷ്പക്ഷ വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ അസന്തുഷ്ടരാണ്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലുണ്ടായ തര്‍ക്കങ്ങളും മുഖ്യമന്ത്രി കസേരക്കുവേണ്ടി മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള പിടിവലിയും യു.ഡി.എഫിന്റെ വിജയ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ഥ വസ്തുതകള്‍ പഠിക്കുവാനോ പാളിച്ചകള്‍ തിരുത്തുവാനോ യു.ഡി.എഫ് തയ്യാറാകുന്നില്ല. ഭരണവിരുദ്ധ വികാരത്തിന്റെ ഓളത്തില്‍ തങ്ങള്‍ എല്ലാവരും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന കണക്കുകൂട്ടലില്‍തന്നെയാണ് ജില്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തില്‍ നിന്നും ഉടലെടുത്ത വിരുദ്ധ വികാരം ശരിയായി ഉപയോഗിക്കുവാന്‍ പ്രതിപക്ഷത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നു തന്നെ പറയാം. എന്നാല്‍ ഈ ഭരണവിരുദ്ധ വികാരത്തെ മറികടക്കുവാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും ഇടതുപക്ഷം വളരെ ആസൂത്രിതമായി ചെയ്യുന്നുണ്ട്. അതിന്റെ പ്രതിഫലനങ്ങള്‍ ഓരോ മണ്ഡലത്തിലും അനുഭവപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്. നിഷ്പക്ഷ വോട്ടര്‍മാരെ ഇത് വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...