മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ ഇഞ്ചമുള്ള് വളർന്ന് യാത്രാതടസ്സം : റോഡ്‌ നിര്‍മ്മാണം ഇഴയുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ പടര്‍ന്നുകയറിയ ഇഞ്ച മുള്ളുകളും കാടും യാത്രക്കാർക്ക് ഭീഷണിയാകുന്നു. കുംഭിത്തോടിന് സമീപമുള്ള വാട്ടർ അതോറിറ്റി പമ്പ് ഹൗസിന് അടുത്താണ് റോഡിലേക്ക് ഇഞ്ചപ്പടർപ്പ് വ്യാപകമായി വളർന്നുനിൽക്കുന്നത്. ഉന്നത നിലവാരത്തിൽ നിർമ്മാണം പുരോഗമിക്കുന്ന ഈ റോഡിന്റെ ബി.എം. ടാറിങും വശങ്ങളിലെ ഐറിഷ് ഓടയുടെ നിര്‍മ്മാണവും നേരത്തെ പൂർത്തിയായിരുന്നു. എന്നാൽ റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നിലവില്‍ ഇഴഞ്ഞു നീങ്ങുകയാണെന്നാണ് നാട്ടുകാരുടെ പരാതി. റോഡിലേക്ക് പടർന്നുനിൽക്കുന്ന ഇഞ്ച മുള്ളുകള്‍ കാരണം കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്.

എതിർ ദിശയിൽ നിന്ന് വാഹനങ്ങൾ വരുമ്പോൾ കാല്‍നട യാത്രക്കാര്‍ക്ക് വശങ്ങളിലേക്ക് ഒതുങ്ങി കൊടുക്കുവാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കാടുമൂടിയ ഭാഗങ്ങളിൽ കാൽനട യാത്രക്കാർക്ക് മുള്ളുകൊണ്ട് പരിക്കേൽക്കുവാനും അപകടങ്ങൾ ഉണ്ടാകുവാനും സാധ്യതയേറെയാണ്. റോഡിലെ കാഴ്ച മറയ്ക്കുന്ന രീതിയിൽ വളർന്നുനിൽക്കുന്ന ഇഞ്ച മുള്ളുകളും കാടുകളും വെട്ടി മാറ്റുവാനും ഇഴഞ്ഞുനീങ്ങുന്ന രണ്ടാം ഘട്ട നിർമ്മാണം വേഗത്തിലാക്കുവാനും അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുൽത്താൻബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട്...

യെമൻ തലസ്ഥാനത്ത് സൗദിയുടെ വ്യോമാക്രമണം ; തിരിച്ചടി നൽകുമെന്ന് ഹൂതികൾ

0
റിയാദ്: യെമൻ തലസ്ഥാനമായ സനായിൽ സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം നടത്തിയതായി...

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് വിജയ് ഇറങ്ങുന്നു ; നിർണായക നീക്കം

0
ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ...

ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു

0
റോം: ശ്വാസകോശത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ...