യെമൻ തലസ്ഥാനത്ത് സൗദിയുടെ വ്യോമാക്രമണം ; തിരിച്ചടി നൽകുമെന്ന് ഹൂതികൾ

For full experience, Download our mobile application:
Get it on Google Play

റിയാദ്: യെമൻ തലസ്ഥാനമായ സനായിൽ സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഹൂതികൾ. സനായുടെ പ്രാന്തപ്രദേശത്തുള്ള യെമൻ പെട്രോളിയം കമ്പനിയുടെ ഇന്ധന ഡിപ്പോയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൗദി അറേബ്യയ്ക്കും അന്താരാഷ്ട്ര ജലപാതകൾക്കും ഭീഷണിയാകുന്ന ഹൂതികളുടെ സൈനിക നീക്കം തടയുന്നതിന്‍റെ ഭാഗമായാണ് ഈ ലക്ഷ്യങ്ങൾ ആക്രമിച്ചതെന്ന് സഖ്യസേന വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചകളിലായി സൗദിയിലെ വിവിധ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. റിയാദ് വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ബാലസ്റ്റിക് മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് സൗദി സായുധ സേന യെമനിൽ തിരിച്ചടി ശക്തമാക്കിയിരിക്കുന്നത്. മിസൈലുകളും ഡ്രോണുകളും സൂക്ഷിക്കാനും വിതരണം ചെയ്യാനുമാണ് ഹൂതികൾ ഈ കേന്ദ്രങ്ങൾ ഉപയോഗിക്കുന്നതെന്ന് സഖ്യസേന കുറ്റപ്പെടുത്തി.

സനായിലെ ആക്രമണത്തിന് കനത്തതും വേദനാജനകവുമായ തിരിച്ചടി നൽകുമെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരി മുന്നറിയിപ്പ് നൽകി. സൗദി അരാംകോയുടെ ആസ്ഥാനവും റിയാദിലെ റിഫൈനറിയും അടക്കമുള്ളവ ലക്ഷ്യമിടുമെന്നും സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിനിൽക്കണമെന്നും ഹൂതികൾ വീണ്ടും ആവശ്യപ്പെട്ടു. യെമൻ സർക്കാരിന് പിന്തുണയുമായി സൗദി അറേബ്യ സൈനിക നീക്കം ശക്തമാക്കിയതോടെ ഇരുവിഭാഗവും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദസറ : തിരുവനന്തപുരത്തേക്ക് പ്രത്യേക തീവണ്ടി ; വെള്ളിയാഴ്ച പുറപ്പെടും, ശനിയാഴ്ച മടക്കം

0
ബെംഗളൂരു : ദസറ അവധിക്ക് നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽനിന്ന്...

ദസറ : തിരുവനന്തപുരത്തേക്ക് പ്രത്യേക തീവണ്ടി ; വെള്ളിയാഴ്ച പുറപ്പെടും, ശനിയാഴ്ച മടക്കം

0
ബെംഗളൂരു : ദസറ അവധിക്ക് നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽനിന്ന്...

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ പത്തുകിലോ​ഗ്രാം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

0
ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ പത്തു കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ....

ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് മുങ്ങി 13 മരണം ; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്‍ട്ട്

0
പട്‌ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില്‍ ഗംഗാനദിയില്‍ ബോട്ടു മറിഞ്ഞ് 13...