അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ ദേശീയപാതയില്‍ അനുവദിക്കാനാകില്ല : കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അമിത ഭാരം കയറ്റുന്ന ട്രക്കുകള്‍ പോലുള്ള വലിയ വാഹനങ്ങളെ ദേശീയപാതയില് അനുവദിക്കാനാകില്ലെന്നു ഹൈക്കോടതി. ഇത്തരം വാഹനങ്ങള് റോഡുകളുടെ തകര്ച്ചയ്ക്കും അപകടത്തിനും കാരണമാകും. ദേശീയപാതയില് ഇവയുടെ സഞ്ചാരം തടയാന് അടിയന്തിര നടപടി വേണം. ഇതുമായി ബന്ധപ്പെട്ട് ദേശീയപാത അഥോറിറ്റി തയാറാക്കിയിരിക്കുന്ന കരട് പ്രവര്ത്തന നടപടിക്രമം എങ്ങനെ നടപ്പാക്കാനാകുമെന്ന് സര്ക്കാര് അറിയിക്കാനും ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ഡിവിഷന്ബെഞ്ച് നിര്ദേശിച്ചു. കരിങ്കല് ഉത്പന്നങ്ങളും മറ്റും ഇപ്രകാരം കൊണ്ടുപോകുന്നതിലൂടെ വ്യാപകമായി നികുതിവെട്ടിപ്പും നടക്കുന്നുണ്ടെന്നതടക്കം ചൂണ്ടിക്കാട്ടി തൃശൂര് നേര്ക്കാഴ്ച അസോസിയേഷന് ഡയറക്ടര് പി.ബി. സതീശന് നല്കിയ ഹര്ജിയാണു കോടതി പരിഗണിച്ചത്.

ദേശീയപാത അഥോറിറ്റിയുടെ കരട് പ്രവര്ത്തന നടപടിക്രമം ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗം ചര്ച്ച ചെയ്തതായി അറിയിച്ച സര്ക്കാര്, ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തീരുമാനങ്ങളും അവ നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും അറിയിക്കാന് ഒരാഴ്ച സമയം തേടി. ട്രക്കുകളില് അമിതഭാരം കയറ്റുന്നത് തടയാന് ദേശീയപാത അഥോറിറ്റിയും ഗതാഗത വകുപ്പും മറ്റ് ഏജന്സികളും കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...