ബംഗാളിൽ ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കി ; മമതക്കെതിരെ ഒവൈസി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ബംഗാളിൽ ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയതെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മുസ്ലിം വോട്ടുകളെ ഉപയോഗിച്ചു വലിച്ചെറിയുന്ന നയമാണ് അവർ സ്വീകരിക്കുന്നതെന്നും ഒവൈസി ആരോപിച്ചു. ബിജെപിയുടെ ‘ബി ടീം’ എന്ന തനിക്കെതിരായ ആരോപണം തള്ളിക്കളഞ്ഞ ഒവൈസി, ബിജെപിയുമായി സഖ്യമുണ്ടാക്കി കേന്ദ്രമന്ത്രിസഭയിൽ അംഗമായ മമതയുടെ ചരിത്രം ഓർമ്മിപ്പിച്ചു. ഗുജറാത്ത് വംശഹത്യയുടെ സമയത്ത് പോലും മമത ബിജെപി പാളയത്തിലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലിം സമുദായത്തെ വെറും വോട്ട് ബാങ്കായി മാത്രമാണ് തൃണമൂൽ കോൺഗ്രസ് കാണുന്നതെന്ന് ഒവൈസി കുറ്റപ്പെടുത്തി. മുസ്ലീങ്ങളെ കന്നുകാലികളെപ്പോലെ പരിഗണിച്ച് വോട്ടിനായി ഉപയോഗിച്ച ശേഷം അവഗണിക്കുകയാണ് മമത ചെയ്യുന്നത്. മുസ്ലിങ്ങൾക്കായി പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കാൻ എന്തുകൊണ്ട് മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. 8 ലക്ഷത്തോളം മുസ്ലീങ്ങളെ മുൻപ് നാടുകടത്തിയപ്പോൾ മൗനം പാലിച്ചവർ, ഇപ്പോൾ തന്റെ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി ; ഒരാൾക്ക് കുത്തേറ്റു

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ...

വേനല്‍ ചൂടിന് ശമനമില്ലാതെ സൗദിയുടെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍

0
ദമ്മാം: വേനല്‍ ചൂടിന് ശമനമില്ലാതെ സൗദിയുടെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍. അല്‍ഹസ,...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തലനാരിഴയ്ക്ക് രക്ഷപെട്ട 31 അംഗ മലയാളി സംഘം നാട്ടിലെത്തി

0
കൊച്ചി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട 31 അംഗ...

ബാറുടമകളിൽ നിന്ന് മാസപ്പടി ; ഡെപ്യൂട്ടി കമ്മിഷണറിനെ കുടുക്കി എക്സൈസ് ‍കമ്മിഷണറുടെ രഹസ്യ നീക്കം

0
കോട്ടയം : മാസപ്പടി വാങ്ങാൻ ബാറുകൾ കയറിയിറങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ...