ബംഗാള്‍ : പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ഈ മാസം 27 ന് പ്രഖ്യാപിക്കുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ മേധാവിയും എംപിയുമായ അസദുദ്ദീൻ ഒവൈസി. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഒവൈസി ഇക്കാര്യം അറിയിച്ചത്.
സാഗെർദിഗിയിൽ നടക്കുന്ന പൊതുയോഗത്തിലായിരിക്കും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയെന്ന് ഒവൈസി അറിയിച്ചു. തന്റെ പാർട്ടിയും അബ്ബാസ് സിദ്ദിഖിയും തമ്മിലുള്ള രാഷ്ട്രീയ ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി.