ചെങ്കുളം പാറമട ഉടമ കയ്യേറി ഗേറ്റ് സ്ഥാപിച്ച പഞ്ചായത്ത് റോഡ്‌ അസിസ്സ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തിൽ അളന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്കുളം പാറമട ഉടമ കയ്യേറി ഗേറ്റ് സ്ഥാപിച്ച പഞ്ചായത്ത് റോഡ്‌ അസിസ്സ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തിൽ അളന്നു. പഞ്ചായത്തിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഗേറ്റ് തുറന്നു നൽകിയത്. എന്നാൽ റോഡ് പൂർണമായും അളന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്തിന്റെ ആസ്തിയിലുള്ള റോഡിന്റെ നീളം 1600 മീറ്ററാണെന്നും 1080 മീറ്റർ മാത്രമേ അളന്നുള്ളൂവെന്നും നാട്ടുകാർ അറിയിച്ചു. ഇത് പഞ്ചായത്ത് അധികൃതരും പാറമട ഉടമയും തമ്മിലുള്ള ഇടപാടിന്റെ ഭാഗമാണെന്നും ഉദ്യോഗസ്‌ഥർ റോഡ് അളക്കാൻ വരുന്ന വിവരം അറിയിച്ചിരുന്നില്ലെന്നും ഇവർ ആരോപിച്ചു.

കഴിഞ്ഞ ദിവസവും എംഎൽഎയും കലക്ടറും പങ്കെടുത്തു യോഗം ചേർന്നിരുന്നു. ഈ യോഗത്തിലും റോഡ് അളന്നു തിട്ടപ്പെടുത്താനും പഞ്ചായത്തിന്‍റെ അധീനതയിലുള്ളതാണെങ്കിൽ ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ലംഘനമാണ് ഇന്നലെ നടന്നതെന്ന് പ്രദേശവാസി കൾ പറയുന്നു. ഇവർ പ്രതിഷേധവുമായി പഞ്ചായത്ത് ഓഫിസിൽ എത്തുകയും ചെയ്തു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസുമായി ബന്ധപ്പെട്ട് റോഡ് അളക്കാൻ നേരത്തെ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നതായും പഞ്ചായത്തിന്റെ ഉടമസ്ഥ‌തയിലുള്ളതാണോ ബാക്കി ഭാഗമെന്നു കണ്ടെത്തുമെന്നും ആണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...