പത്തനംതിട്ടയിലെ നാല് ആശുപത്രികളില്‍ മൂന്നു മാസത്തിനകം ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയില്‍ മൂന്നു മാസത്തിനകം നാല് ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവല്ല താലൂക്ക് ആശുപതി, കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോന്നി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണു മൂന്നു മാസത്തിനകം ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണു മിനിറ്റില്‍ 1500 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പാദനശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്.

തിരുവല്ല താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മിനിട്ടില്‍ 1000 ലിറ്റര്‍ വീതം ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റുകളാണു സ്ഥാപിക്കുന്നത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് ഒരുക്കും. കോന്നി മെഡിക്കല്‍ കോളജില്‍ മിനിറ്റില്‍ 1500 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാവുന്ന പുതിയ പ്ലാന്റാണ് എന്‍.എച്ച്.എമ്മിന്റെ സഹായത്തോടെ ഒരുങ്ങുന്നത്. ഇതില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റാകും ആദ്യം യാഥാര്‍ത്ഥ്യമാകുക. ജില്ലയിലെ ഈ നാല് ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഓക്‌സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ ജില്ല ബഹുദൂരം മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ കോന്നി മെഡിക്കല്‍ കോളജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പീഡിയാട്രിക് ഐ.സി.യു സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജില്‍ എന്‍.എച്ച്.എമ്മിന്റെ സഹായത്തോടെയാണ് പീഡിയാട്രിക് ഐ.സി.യു ഒരുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...