ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഓക്‌സിജന്‍ പ്രതിസന്ധി അവസാനിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ മൂന്ന് മാസത്തിനുള്ളില്‍ ഡല്‍ഹിയിലെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ ഇപ്പോള്‍ ഓക്‌സിജന്‍ ക്ഷാമമില്ല. ആവശ്യത്തിന് ഓക്‌സിജന്‍ ബെഡുകളും തയ്യാറാണ്’. മന്ത്രിസഭാ യോഗത്തിന് ശേഷം കെജരിവാള്‍ പറഞ്ഞു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി, ജില്ലാ മജിസ്‌ട്രേറ്റുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സംവിധാനങ്ങള്‍ ഉറപ്പുവരുത്താന്‍ സന്ദര്‍ശനം നടത്തണമെന്ന് മുഖ്യമന്ത്രി ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡല്‍ഹിയിലെ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഇതിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.